Asianet News MalayalamAsianet News Malayalam

കുവൈത്തിലെ സന്ദര്‍ശകവിസയുടെ കാലാവധി നീട്ടി; കാരണം ഇതാണ്

ഇനി മുതല്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്ന പ്രവാസികളുടെ മാതാപിതാക്കള്‍ക്ക് കുവൈത്തില്‍ മൂന്നുമാസത്തോളം താമസിക്കാനാകും. നിലവിൽ ഇത് ഒരു മാസമാണ്

kuwait visit visa time extended
Author
Kuwait City, First Published Dec 15, 2018, 12:21 AM IST

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് ആശ്വാസമായി സന്ദർശക വിസ നിയമത്തിൽ ഇളവ്. ഇനി മുതല്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്ന പ്രവാസികളുടെ മാതാപിതാക്കള്‍ക്ക് കുവൈത്തില്‍ മൂന്നുമാസത്തോളം താമസിക്കാനാകും. നിലവിൽ ഇത് ഒരു മാസമാണ്. അതുകൊണ്ട് തന്നെ, വിസാ കാലാവധി നീട്ടുന്നതിനായി ആറ് ഗവര്‍ണറേറ്റുകളിലെയും റസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്നാണ് കാലാവധി നീട്ടാനുള്ള തീരുമാനം.

Follow Us:
Download App:
  • android
  • ios