ഒരു കിലോ ഹെറോയിനും ലഹരി പദാര്‍ത്ഥവും കൈവശം സൂക്ഷിച്ച ഏഷ്യന്‍ പ്രവാസിയെയാണ് അധികൃതര്‍ പിടികൂടിയത്.

കുവൈത്ത് സിറ്റി: ലഹരിമരുന്നും തോക്കും കൈവശം സൂക്ഷിച്ചതിന് രണ്ട് വ്യത്യസ്ത കേസുകളില്‍ ഏഷ്യക്കാരനുള്‍പ്പെടെ രണ്ടുപേര്‍ കുവൈത്തില്‍ അറസ്റ്റില്‍. മൂന്ന് കിലോ ഹാഷിഷുമായാണ് കുവൈത്ത് സ്വദേശി പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് ലൈസന്‍സില്ലാത്ത ഒരു തോക്കും വലിയ അളവില്‍ വെടിയുണ്ടകളും പിടിച്ചെടുത്തു. 

രണ്ടാമത്തെ കേസില്‍ ഒരു കിലോ ഹെറോയിനും ലഹരി പദാര്‍ത്ഥവും കൈവശം സൂക്ഷിച്ച ഏഷ്യന്‍ പ്രവാസിയെയാണ് അധികൃതര്‍ പിടികൂടിയത്. രണ്ടുപേരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona