വഴക്കിനിടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സ്വദേശി ബംഗ്ലാദേശികളെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാക്കു തര്‍ക്കത്തിനിടെ സ്വദേശിയുടെ കുത്തേറ്റ് മൂന്ന് പ്രവാസികള്‍ക്ക് പരിക്ക്. മൂന്ന് ബംഗ്ലാദേശ് സ്വദേശികളെയാണ് കുവൈത്തി കത്തി കൊണ്ട് കുത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള നിലയില്‍ കണ്ടെത്തിയ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

അബു ഹലീഫിയ ഏരിയയിലെ ഒരു കെട്ടിടത്തില്‍ പ്രവാസികള്‍ക്ക് കുത്തേറ്റെന്ന് ആഭ്യന്തര മന്ത്രാലയത്തില്‍ ഫോണ്‍ കോള്‍ ലഭിച്ചു. സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബംഗ്ലാദേശികളും കുവൈത്ത് സ്വദേശിയും തമ്മില്‍ വഴക്കുണ്ടായതായി കണ്ടെത്തി. വഴക്കിനിടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സ്വദേശി ബംഗ്ലാദേശികളെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതിയായ സ്വദേശിയുടെ മാനസിക നില തകരാറിലാണെന്നാണ് വിവരം. കേസില്‍ തുടര്‍ നിയമനടപടികള്‍ പൂര്‍ത്തിയായിട്ടില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona