പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ഗുരുതര പരിക്കുകളുണ്ടായിരുന്നെന്ന് വ്യക്തമായി. ഗാര്‍ഹിക തൊഴിലാളിയുടെ മരണത്തെ തുടര്‍ന്ന് കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയയ്ക്കുന്നത് ഫിലിപ്പീന്‍സ് നിര്‍ത്തിവെച്ചിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളിയായ ഫിലിപ്പീന്‍സ് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ സ്വദേശി വനിതയ്ക്ക് 15 വര്‍ഷം തടവുശിക്ഷ. ക്രിമിനല്‍ കോടതി ഇവരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഈ വിധി അസാധുവാക്കിയാണ് അപ്പീല്‍ കോടതി തടവുശിക്ഷ വിധിച്ചത്.

കുറ്റകൃത്യം മറച്ചുവെച്ചതിന് കുവൈത്തി സ്ത്രീയുടെ ഭര്‍ത്താവിന് നാലുവര്‍ഷത്തെ കഠിന തടവ് വിധിച്ച കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു. വീട്ടുജോലിക്കാരിയായിരുന്ന ഫിലിപ്പീന്‍സ് സ്വദേശി ജീന്‍ലിന്‍ വില്ലാവെന്‍ഡെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് 2019 ഡിസംബറിലാണ് കൊല്ലപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ഗുരുതര പരിക്കുകളുണ്ടായിരുന്നെന്ന് വ്യക്തമായി. ഗാര്‍ഹിക തൊഴിലാളിയുടെ മരണത്തെ തുടര്‍ന്ന് കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയയ്ക്കുന്നത് ഫിലിപ്പീന്‍സ് നിര്‍ത്തിവെച്ചിരുന്നു. പിന്നീട് നയതന്ത്ര ചര്‍ച്ചകളെ തുടര്‍ന്നാണ് ഇത് പുനരാരംഭിച്ചത്. 2020 ഡിസംബറില്‍ ക്രിമിനല്‍ കോടതി കുവൈത്തി സ്ത്രീയ്ക്ക് വധശിക്ഷ വിധിച്ചു. എന്നാല്‍ ഇതാണ് ഇപ്പോള്‍ അപ്പീല്‍ കോടതി റദ്ദാക്കിയത്.

 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona