Asianet News MalayalamAsianet News Malayalam

ഒമാന്‍ തീരത്ത് 'ക്യാര്‍'ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ജാഗ്രതാ നിര്‍ദേശം

കാറ്റ് കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണെന്നും ചുഴലിക്കാറ്റിന്റെ തീവ്രത കാറ്റഗറി-4 ആയി ഉയര്‍ന്നുവെന്നും അറിയിപ്പില്‍ പറയുന്നു. 

Kyarr cyclone intensifies at oman coast
Author
Muscat, First Published Oct 27, 2019, 1:39 PM IST

മസ്‍കത്ത്: അറബിക്കടലില്‍ രൂപപ്പെട്ട 'ക്യാര്‍' ചുഴലിക്കാറ്റ് ഒമാന്‍ തീരത്തുനിന്നും 1045 കിലോമീറ്റര്‍ അകലെ എത്തി നില്‍ക്കുന്നതായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റ് കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണെന്നും ചുഴലിക്കാറ്റിന്റെ തീവ്രത കാറ്റഗറി-4 ആയി ഉയര്‍ന്നുവെന്നും അറിയിപ്പില്‍ പറയുന്നു.  'ക്യാര്‍' ചുഴലിക്കാറ്റിന്റെ  പ്രഭവ സ്ഥാനത്ത്, കാറ്റിന് മണിക്കൂറിര്‍ 115-125 നോട്ട്സ് ഉപരിതല വേഗതയാണ് ഇപ്പോഴുള്ളത്.

ശര്‍ഖിയ, അല്‍ വുസ്ത , ദോഫാര്‍  എന്നി ഗവര്‍ണറേറ്റുകളില്‍ കാറ്റിന്റെ ആഘാമുണ്ടാകാന്‍ സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത  നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ സമുദ്ര യാത്രക്ക് പദ്ധതിയിട്ടുരുന്നവര്‍  യാത്ര മാറ്റിവെക്കുവാനും  ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മെറ്റീരിയോളജി ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios