Asianet News MalayalamAsianet News Malayalam

അബുദാബിയില്‍ നിന്ന് കൊച്ചിയില്‍ പറന്നെത്തി 3.7 കോടിയുടെ ലംബോര്‍ഗിനി, ചെലവ് 10 ലക്ഷം

ബുധനാഴ്ച പുലര്‍ച്ചെയാണ് കാര്‍ അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിച്ചത്. ഇത്തിഹാദ് വിമാനത്തിലാണ് ലംബോര്‍ഗിനി കൊണ്ടുവന്നത്. 

Lamborghini airlifted from Abu Dhabi to Kochi
Author
Kochi, First Published Oct 21, 2021, 10:27 PM IST

കൊച്ചി: അബുദാബിയില്‍ (Abu Dhabi) നിന്ന് വിമാന മാര്‍ഗം കൊച്ചിയിലേക്ക്(Kochi) പറന്നെത്തി പ്രവാസി വ്യവസായിയുടെ ലംബോര്‍ഗിനി(Lamborghini). അബുദാബിയില്‍ വ്യവസായിയായ മലപ്പുറം തിരൂര്‍ സ്വദേശി റഫീഖിന്റെ 3.7 കോടി രൂപ വിലയുള്ള കാറാണ് വിമാന മാര്‍ഗം കൊച്ചിയിലെത്തിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ വിദേശത്ത് നിന്ന് കാര്‍ വിമാന മാര്‍ഗം എത്തിക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെയാണ് കാര്‍ അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിച്ചത്. ഇത്തിഹാദ് വിമാനത്തിലാണ് ലംബോര്‍ഗിനി കൊണ്ടുവന്നത്. 

'ഉയരം കൂടുന്തോറും...';ലോകത്തിലെ ഏറ്റവും വലിയ ഒബ്‌സര്‍വേഷന്‍ വീലിന് മുകളില്‍ ചായ കുടിച്ച് ശൈഖ് ഹംദാന്‍, വീഡിയോ

കസ്റ്റംസിന്റെ കാര്‍നെറ്റ് സ്‌കീം പ്രകാരമാണ് അബുദാബി രജിസ്‌ട്രേഷനിലുള്ള കാര്‍ കേരളത്തിലെത്തിച്ചത്. ഈ പദ്ധതി അനുസരിച്ച് വിദേശത്ത് നിന്ന് കൊണ്ടു വരുന്ന കാറുകള്‍ ഇവിടെ നികുതി അടയ്‌ക്കേണ്ടതില്ല. ആറു മാസം വരെ കേരളത്തില്‍ ഉപയോഗിക്കാം. അതിന് ശേഷം മടക്കി കൊണ്ടുപോകണം. വിമാന മാര്‍ഗം കാര്‍ കൊച്ചിയിലെത്തിക്കുന്നതിന് ഏകദേശം 10 ലക്ഷം രൂപയാണ് ചെലവായത്.  

ബഹിരാകാശ രംഗത്തെ പരസ്പര സഹകരണത്തിന് യുഎഇയും ഇസ്രയേലും തമ്മില്‍ കരാര്‍
 

Follow Us:
Download App:
  • android
  • ios