കാറിനുള്ളിലെ രഹസ്യ അറയിലാണ് 40കാരനായ പൗരന്‍ ലഹരിമരുന്ന് ഒളിപ്പിച്ചത്. ഇതിന് പുറമെ ലഹരിമരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഖാട്ട് എന്ന ചെടിയും ലൈസന്‍സില്ലാത്ത ഒരു തോക്കും ആറ് വെടിയുണ്ടകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

റിയാദ്: സൗദി അറേബ്യയിലെ(Saudi Arabia) ജിസാനില്‍ വന്‍ ലഹരിമരുന്ന്(narcotics) വേട്ട. 196 കിലോഗ്രാം ഹാഷിഷുമായി( hashish) സ്വദേശി അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു. 

കാറിനുള്ളിലെ രഹസ്യ അറയിലാണ് 40കാരനായ പൗരന്‍ ലഹരിമരുന്ന് ഒളിപ്പിച്ചത്. ഇതിന് പുറമെ ലഹരിമരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഖാട്ട് എന്ന ചെടിയും ലൈസന്‍സില്ലാത്ത ഒരു തോക്കും ആറ് വെടിയുണ്ടകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പിടികൂടിയ പ്രതി കസ്റ്റഡിയിലാണ്. വിചാരണ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona