മസ്‌കറ്റ്: ഒമാന്‍ മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖബൂസ് ബിന്‍ സെയ്ദിനൊപ്പം രാജ്യത്തിന്റെ നവോത്ഥാനത്തിന്റെ ആരംഭം മുതല്‍ സന്തത സഹചാരിയായിരുന്ന ലെഫ്റ്റനെന്റ് കേണല്‍ സൈദ്  ബിന്‍ സാലം അല്‍ വാഹെബി അന്തരിച്ചു. എ.ഡി. 1970- ലെ ഒമാന്‍  നവോത്ഥാനത്തിന്റെ ആരംഭം മുതല്‍ 1974 വരെ സൈദ്  ബിന്‍ സാലം  അല്‍ വാഹെബി  റോയല്‍ കോര്‍ട്ട് അഫയേഴ്സ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നു

1975 മുതല്‍ ഒമാന്‍ പ്രോട്ടോക്കോള്‍ കോടതിയുടെ തലവനായും ലഫ്റ്റനന്റ് കേണല്‍ സൈദ് സാലം അല്‍ വഹൈബി പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ച്ചയായി പതിനഞ്ചു വര്‍ഷം സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് ബിന്‍ തൈമൂറിനൊപ്പം സേവനമനുഷ്ഠിച്ചിരുന്ന ലെഫ്റ്റനന്റ് കേണല്‍ സൈദ് ബിന്‍ സാലം അല്‍ വാഹിബി 1985 ഡിസംബര്‍ 12 ന് ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും വിരമിക്കുകയും ചെയ്തിരുന്നു. ദീര്‍ഘ നാളുകളായി ആരോഗ്യ കാരണങ്ങളാല്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു കേണല്‍ സൈദ്  ബിന്‍ സാലം  അല്‍ വാഹെബി.