ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവാണ് അധികൃതരെ ഫോണില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു.
മക്ക: ശക്തമായ മഴയും ഇടിമിന്നലും തുടരുന്നതിനിടെ മക്കയില്‍ ഒരാള്‍ മിന്നലേറ്റ് മരിച്ചു. ബുധനാഴ്ചയായിരുന്നു സംഭവം. 38 കാരിയായ സൗദി പൗരയാണ് വാദി നുഅ്മാനില്‍ വെച്ച് മിന്നലേറ്റ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവ സ്ഥലത്ത് വെച്ചുതന്നെ ഇവര്‍ മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവാണ് അധികൃതരെ ഫോണില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനായി പൊലീസ് അന്വേഷണം തുടങ്ങിയിയിട്ടുണ്ട്. മക്കയിലെ മസ്ജിദുല്‍ ഹറമിലും പരിസരങ്ങളിലുമുണ്ടായ ശക്തമായ മഴയും ഇടിമിന്നലും വ്യക്തമാക്കുന്ന വീഡിയോകളും പ്രദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
