പരിസരവാസികളില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേനയെത്തി സിംഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

റിയാദ്: സൗദി അറേബ്യയുട തലസ്ഥാന നഗരമായ റിയാദില്‍ റോഡരികിലെ തൂണില്‍ സിംഹത്തെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. പരിസരവാസികളില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേനയെത്തി സിംഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 

റോഡരികിലെ പോസ്റ്റില്‍ സിംഹത്തെ കെട്ടിയിട്ടത് ആരാണെന്ന് അന്വേഷിച്ച് വരികയാണെന്ന് പരിസ്ഥിതി സുരക്ഷാസേന വക്താവ് മേജര്‍ റാഇദ് അല്‍മാലികി പറഞ്ഞു. വന്യജീവികളെ വില്‍പ്പന നടത്തുന്നത് 10 വര്‍ഷം വരെ തടവോ 3 കോടി റിയാല്‍ വരെ പിഴയോ ഇവ രണ്ടുമോ ലഭിക്കുന്ന കുറ്റകൃത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona