ഇത് അദ്ദേഹത്തിന്‍റെ ആദ്യത്തെ സന്ദര്‍ശനമല്ല, അവസാനത്തേതും ആയിരിക്കില്ലെന്നും മന്ത്രി വിശദമാക്കി. മെസ്സിയും സുഹൃത്തുക്കളും സൗദിയിലെത്തിയ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. 

ജിദ്ദ: ഫുട്ബോള്‍ താരം ലയണല്‍ മെസ്സി സൗദി അറേബ്യയില്‍. ജിദ്ദയില്‍ വന്‍ വരവേല്‍പ്പാണ് മെസ്സിക്ക് ഒരുക്കിയത്. തിങ്കളാഴ്ചയാണ് മെസ്സി ജിദ്ദയിലെത്തിയത്. സൗദി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബ് മെസ്സിയെ സ്വീകരിച്ചു. ജിദ്ദ സീസണ്‍ ആഘോഷങ്ങളിലും ചെങ്കടല്‍ ടൂറിസ, പര്യവേഷണ പദ്ധതികളിലും പങ്കെടുക്കുന്നതിനാണ് മെസ്സിയും സുഹൃത്തുക്കളും ജിദ്ദയിലെത്തിയതെന്ന് മന്ത്രി പറഞ്ഞു. 

സൗദി ടൂറിസത്തിന്‍റെ അംബാസഡറായി മെസ്സി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് അദ്ദേഹത്തിന്‍റെ ആദ്യത്തെ സന്ദര്‍ശനമല്ല, അവസാനത്തേതും ആയിരിക്കില്ലെന്നും മന്ത്രി വിശദമാക്കി. മെസ്സിയും സുഹൃത്തുക്കളും സൗദിയിലെത്തിയ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. 

Scroll to load tweet…