നിര്‍മാണം കഴിഞ്ഞ് വിതരണത്തിനായി സൂക്ഷിച്ചിരുന്ന വന്‍ മദ്യശേഖരം ഇവിടെയുണ്ടായിരുന്നു. 

കുവൈത്ത് സിറ്റി: വന്‍തോതില്‍ മദ്യനിര്‍മാണം നടത്തിയിരുന്ന മൂന്ന് പ്രവാസികളെ കുവൈത്തില്‍ അധികൃതര്‍ പിടികൂടി. ഫഹാഹീലിലാണ് വലിയ സജ്ജീകരണങ്ങളോടെ മദ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. അഹ്‍മദിയിലെ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരും അഹ്‍മദി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് റെയ്‍ഡ് നടത്തിയത്. നിര്‍മാണം കഴിഞ്ഞ് വിതരണത്തിനായി സൂക്ഷിച്ചിരുന്ന വന്‍ മദ്യശേഖരം ഇവിടെയുണ്ടായിരുന്നു. ഒപ്പം മദ്യ നിര്‍മാണത്തിനാവശ്യമായ നിരവധി ഉപകരണങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തു.