ദുബായ് മാള്‍,  ദുബായിലെ മാള്‍ ഓഫ് എമിറേറ്റ്സ്, അബുദാബിയിലെ യാസ് മാള്‍ എന്നിവിടങ്ങളിലെ ആപ്പിള്‍ ഷോറുമുകള്‍ക്ക് മുന്നിലാണ് വന്‍ തിരക്ക്. ഐ ഫോണ്‍ xs, ഐഫോണ്‍ xs മാക്സ് എന്നിവയാണ് ഇന്ന് വിപണിയിലെത്തുന്നത്. 

ദുബായ്: കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ പുതിയ ഐ ഫോണുകളില്‍ രണ്ട് മോഡലുകള്‍ ഇന്ന് യുഎഇയിലെ ഷോറൂമുകളില്‍ ലഭിച്ചുതുടങ്ങും. ലോകത്ത് തന്നെ പുതിയ മോഡലുകള്‍ ആദ്യം ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണ് യുഎഇ. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ഐ ഫോണ്‍ പ്രേമികളാണ് മൂന്ന് ഷോറൂമുകള്‍ക്ക് മുന്നില്‍ കാത്തിരിക്കുന്നത്.

ദുബായ് മാള്‍, ദുബായിലെ മാള്‍ ഓഫ് എമിറേറ്റ്സ്, അബുദാബിയിലെ യാസ് മാള്‍ എന്നിവിടങ്ങളിലെ ആപ്പിള്‍ ഷോറുമുകള്‍ക്ക് മുന്നിലാണ് വന്‍ തിരക്ക്. ഐ ഫോണ്‍ xs, ഐഫോണ്‍ xs മാക്സ് എന്നിവയാണ് ഇന്ന് വിപണിയിലെത്തുന്നത്. 14ന് തന്നെ ഇവയുടെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. ഇന്നലെ രാവിലെ 11 മണി മുതല്‍ തന്നെ ഐ ഫോണിനായി ക്യൂ നില്‍ക്കുന്നവരുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതലാണ് വിതരണം തുടങ്ങുന്നത്.

കൂടുതല്‍ ചിത്രങ്ങള്‍

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

Scroll to load tweet…