ദുബായിൽ ലൂയിസ് ഫിലിപ്പ് എക്സ്ക്ലുസീവ് ഷോറൂമുമായി കല്യാൺ സിൽക്സ്
കല്യാൺ സിൽക്സിന്റെ 36-ാമത് ഷോറൂം ദുബായ് സിറ്റി സെന്റർ ഡെയ്‌റയിൽ

കല്യാൺ സിൽക്സിന്റെ 36-ാമത് ഷോറൂം ദുബായ് സിറ്റി സെന്റർ ഡെയ്‌റയിൽ തുറന്നു. ലൂയിസ് ഫിലിപ്പ് ബ്രാൻഡിന്റെ എക്സ്ക്ലുസീവ് ഷോറൂമാണ് കല്യാൺ സിൽക്സ് തുറന്നിരിക്കുന്നത്. 2,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റോറിൽ ഫോർമൽ, സെമി ഫോർമൽ, കാഷ്വൽ വസ്ത്രങ്ങളും അനുബന്ധ വസ്ത്രങ്ങളും ലഭ്യമാണ്.
പ്രീമിയം മെൻസ്‌വെയർ ബ്രാൻഡായ ലൂയിസ് ഫിലിപ്പും കല്യാൺ സിൽക്സും സഹകരിക്കുന്നതിലൂടെ രണ്ട് ഐക്കോണിക് ബ്രാൻഡുകളുടെ സമന്വയമാണ് ദുബായിൽ സാധ്യമാകുന്നതെന്ന് കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് പട്ടാഭിരാമൻ പറഞ്ഞു. രണ്ട് ബ്രാൻഡുകളുടേയും ഗുണനിലവാരവും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും ഒത്തുചേരുന്നതിലൂടെ ദുബായിലെ ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവം ഉയരുകയും കൂടുതൽ മികവ് ഉറപ്പാക്കുകയും ചെയ്യും. ഫാഷനിലും ശൈലിയിലും വേറിട്ട അനുഭവം ഉപഭോക്താക്കൾക്ക് ലഭിക്കാനും ഇത് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഷർട്ടുകൾ, ടീ-ഷർട്ടുകൾ, ട്രൗസറുകൾ, സ്യൂട്ടുകൾ, ബ്ലേസറുകൾ, ആക്‌സസറികൾ തുടങ്ങി വിപുലമായ ശേഖരം ഈ സ്റ്റോറിലുണ്ടാകും. ആധുനിക ഡെനിം ഫാഷന്റെ ആരാധകർക്കായി എൽ.പി. ജീൻസ്, ജീൻസുകൾ, ഷർട്ടുകൾ, ടീ-ഷർട്ടുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.