റിയാദ്: സൗദിയില്‍ ഇന്ന് 898 പേര്‍ക്ക് മാത്രം കൊവിഡ്. അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 718 പേര്‍ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ  32 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണത്തിന് കീഴടങ്ങി. റിയാദ് 7, ജിദ്ദ 3, മക്ക 6, ഹുഫൂഫ് 3, മുബറസ് 1, ഹാഇല്‍ 2, ഹഫര്‍ 1, ജീസാന്‍ 2, മഹായില്‍ 1, അബൂ  അരീഷ് 1, അറാര്‍ 1, അല്‍ബാഹ 1, സുല്‍ഫി 1, ശഖ്‌റ 1, അല്‍അര്‍ദ 1 എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം  3,16,670 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,91,514 ഉം ആണ്. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3929 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ വിവിധ  ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 21,227 ആണ്. ഇവരില്‍ 1519 പേരുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.  ചൊവ്വാഴ്ച പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ്, 81. ജിദ്ദ 72, മദീന 50, ഹുഫൂഫ് 46, റിയാദ് 46, ത്വാഇഫ് 42, മുബറസ് 33, ഹാഇല്‍ 30,  ഹഫര്‍ അല്‍ബാത്വിന്‍ 25 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 49,989 കൊവിഡ്  ടെസ്റ്റുകള്‍ നടന്നു. ഇതോടെ രാജ്യത്ത് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 5,160,518 ആയി.

ഒമാനില്‍ കൊവിഡ് ബാധിച്ച് നാല് മരണം കൂടി