ലുലു എക്സ്ചേഞ്ചിന് നിലവിൽ യു എ ഇയിൽ 170-ന് മുകളിൽ കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകളുണ്ട്. ഇതിന് പുറമെ ഡിജിറ്റൽ സേവനങ്ങൾ നൽകാൻ ലുലു മണി ആപ്പും ഉണ്ട്.

യു എ ഇയിൽ 17 വർഷത്തെ സേവനം പൂർത്തിയാക്കി ലുലു എക്സ്ചേഞ്ച്. അബുദാബി അൽ വഹ്ദ മാളിലാണ് വാർഷികാഘോഷം സംഘടിപ്പിച്ചത്. കമ്പനിയുടെ ആദ്യത്തെ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ 2009-ൽ ഇവിടെയാണ് തുടങ്ങിയത്.

പരിപാടിയിൽ ഉപയോക്താക്കൾ, ജീവനക്കാർ, കമ്പനിയുടെ പങ്കാളികൾ, മുതിർന്ന നേതൃനിരയിലുള്ളവർ എന്നിവർ പങ്കെടുത്തു.

ലുലു എക്സ്ചേഞ്ചിന് നിലവിൽ യു എ ഇയിൽ 170-ന് മുകളിൽ കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകളുണ്ട്. ഇതിന് പുറമെ ഡിജിറ്റൽ സേവനങ്ങൾ നൽകാൻ ലുലു മണി ആപ്പും ഉണ്ട്.

“ഉപയോക്താക്കളും ജീവനക്കാരും പങ്കാളികളും അർപ്പിച്ച വിശ്വാസമാണ് യു എ ഇയിലെ ലുലു എക്സ്ചേഞ്ചിന്റെ 17 വർഷങ്ങൾ കാണിക്കുന്നത്. ഞങ്ങളുടെ വളർച്ചയിൽ യു എ ഇക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ഈ യാത്രയിൽ ഞങ്ങളോടൊപ്പം ചേരുന്ന എല്ലാവർക്കും നന്ദി. മുന്നോട്ടും ഈ ബന്ധങ്ങൾ മെച്ചപ്പെടുത്തും. കൂടാതെ പുതിയ ആധുനിക ഡിജിറ്റൽ ഉപാധികളും അവതരിപ്പിക്കും. ഇത് കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങൾ നൽകാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.” – ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.

ആഘോഷങ്ങളുടെ ഭാഗമായി ലുലു എക്സ്ചേഞ്ചിൽ 17 വർഷം പൂർത്തിയാക്കിയ ജീവനക്കാരെ ആദരിച്ചു.

“ഈ നാഴികക്കല്ല് 17 വർഷമായി ലുലു എക്സ്ചേഞ്ചിനൊപ്പം ഉണ്ടായിരുന്ന ഉപയോക്താക്കൾക്കും മറ്റുള്ളവർക്കും വേണ്ടിയാണ്. ഞങ്ങളുടെ യു എ ഇയോടുള്ള ഉത്തരവാദിത്തം തുടരും. വിശ്വസ്തമായ, ഉപയോക്താക്കളിൽ കേന്ദ്രീകരിച്ചുള്ള വിനിമയവും വിദേശനാണ്യ എക്സ്ചേഞ്ചും തുടരും.” – ലുലു എക്സ്ചേഞ്ച് സി ഇ ഒ തമ്പി സുദർശനൻ പറഞ്ഞു.

പരിപാടിയുടെ ഭാഗമായി നടത്തിയ ലുലു എക്സ്ചേഞ്ച് – ലിവാൻ കിക് ഓഫ് ആൻഡ് ഡ്രൈവ് എവേ റേഡിയോ മത്സരത്തിന്റെ വിജയിക്ക് ലിവാൻ എക്സ്6 പ്രോ നൽകി. ചാനൽ 4 റേഡിയോയുടെ പരിപാടിയിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്.

ലുലു എക്സ്ചേഞ്ച് സി ഇ ഒക്കൊപ്പം ഗ്രൂപ്പ് ഓപ്പറേഷൻ-എച്ച്.ആർ ഡയറക്ടർ നാരായൺ പ്രധാൻ, ഡെപ്യൂട്ടി സി ഇ ഒ ഷൈജു മോഹൻദാസ് എന്നിവർ ചേർന്ന് വിജയിക്ക് താക്കോൽ കൈമാറി. ഒരു ഭാഗ്യശാലിക്ക് ലുലു മണി അർജന്റീന ഫുട്ബോൾ ടീമിന്റെ ജേഴ്സിയും സമ്മാനമായി നൽകി.