Asianet News MalayalamAsianet News Malayalam

ലുലു ഗ്രൂപ്പിന് പുതിയ നേട്ടം; മൂന്ന് മാസത്തിനിടെ പ്രവര്‍ത്തനം ആരംഭിച്ചത് പത്ത് ഹൈപ്പർ മാർക്കറ്റുകള്‍

ദുബായിലെ ഏറ്റവും പുതിയ ആകർഷണങ്ങളിലൊന്നായ ദുബായി സഫാരി പാർക്കിനടുത്ത് 1,50,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച ഹൈപ്പർമാർക്കറ്റ്, അൽ ഖവനീജ്, ഇന്റര്‍നാഷണൽ സിറ്റി, വർസാൻ വില്ലേജ് എന്നിവിടങ്ങളിലെ വിവിധ രാജ്യക്കാരായ താമസക്കാർക്ക് സൗകര്യപ്രദമായ രീതിയിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 

lulu group opens 10 hyper markets in the first quarter of 2021
Author
Dubai - United Arab Emirates, First Published Mar 31, 2021, 8:14 PM IST

ദുബായ്: 2021 ജനുവരി മുതൽ മാർച്ച് വരെയുള്ള ആദ്യപാദ കാലയളവിൽ 10 ഹൈപ്പർമാർക്കറ്റുകൾ തുറന്നുകൊണ്ട്  ലുലു ഗ്രൂപ്പ് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ദുബായ് ഇന്റര്‍നാഷണൽ സിറ്റിയിലെ വർസാൻ സൂഖിലെ പുതിയ ഹൈപ്പർമാർക്കറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതോടെയാണ് ഗ്രൂപ്പിന്റെ ഈ നേട്ടം. 

ദുബായ് എക്കണോമിക് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അലി ഇബ്രാഹിമാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സാന്നിധ്യത്തിൽ വർസാൻ സൂഖിലെ പുതിയ ഹൈപ്പർമാർക്കറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. ദുബായിലെ ഏറ്റവും പുതിയ ആകർഷണങ്ങളിലൊന്നായ ദുബായി സഫാരി പാർക്കിനടുത്ത് 1,50,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച ഹൈപ്പർമാർക്കറ്റ്, അൽ ഖവനീജ്, ഇന്റര്‍നാഷണൽ സിറ്റി, വർസാൻ വില്ലേജ് എന്നിവിടങ്ങളിലെ വിവിധ രാജ്യക്കാരായ താമസക്കാർക്ക് സൗകര്യപ്രദമായ രീതിയിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 

"

കൊവിഡ് പ്രതിസന്ധികൾക്കിടയിലും ജനുവരി മുതൽ മാർച്ച് വരെയുള്ള ആദ്യപാദത്തിൽ പത്ത് ഹൈപ്പർമാർക്കറ്റുകളാണ് ഗ്രൂപ്പ് ആരംഭിച്ചതെന്ന് എം.എ യൂസഫലി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും ഒരോ ഹൈപ്പർമാർക്കറ്റുകൾ ആരംഭിച്ചു. ഇതോടെ ആഗോളതലത്തില്‍ ലുലു ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം 207 ആയി. 

രാജ്യങ്ങളിലെ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണ് പ്രവർത്തനം കൂടുതൽ വിപുലീകരിക്കാൻ പ്രചോദനമേകുന്നത്. ഇത് വാണിജ്യ വ്യവസായ മേഖലകളിൽ കൂടുതൽ ഉണർവ്വ് നൽകിയിട്ടുണ്ട്.  ഈ വർഷാവസാനത്തോടെ യു.എ.ഇ.യിൽ മാത്രം 10 പുതിയ ഹൈപ്പർമാർക്കറ്റുകൾ വിവിധ എമിറേറ്റുകളിൽ തുറക്കുമെന്നും യൂസഫലി പറഞ്ഞു. യു.എ.ഇ(3), ഒമാൻ (2), സൗദി അറേബ്യ, കുവൈത്ത്, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ ഓരോന്നും വീതം ഹൈപ്പർമാർക്കറ്റുകളാണ് ആദ്യപാദ കാലയളവിൽ  ലുലു ആരംഭിച്ചത്.  

ദുബായിലെ പ്രമുഖ നിർമ്മാണ കമ്പനികളിലൊന്നായ നഖീൽ പ്രോപ്പർട്ടീസ് ചീഫ് അസറ്റ് ഓഫീസർ ഒമർ ഖൂരി, ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ.സലീം, ജയിംസ് വർഗീസ് എന്നിവരും സംബന്ധിച്ചു.

Follow Us:
Download App:
  • android
  • ios