മസ്‌കറ്റ്: ലുലു ഗ്രൂപ്പിന്റെ 194-ാമത് ‌ഹൈപ്പര്‍മാര്‍ക്കറ്റ് ഒമാനില്‍ പ്രവര്‍ത്തനമാരംഭിച്ചു. മസ്‌കറ്റിനടുത്തുള്ള സീബ് മര്‍ക്കസ് അല്‍ബാജ ഷോപ്പിങ് മാളിലാണ് 80,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ഒമാന്‍ സാമ്പത്തിക മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോക്ടര്‍ നാസര്‍ റാഷിദ് അബ്ദുള്ള അല്‍മവാലിയാണ് ഒമാനിലെ 25-ാമത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്.  

സീബ് ഗവര്‍ണര്‍ ശൈഖ് ഇബ്രാഹീം ബിന്‍ യാഹ്യ അല്‍റവാഹി, ലുലു ഒമാന്‍, ഇന്ത്യ ഡയറക്ടര്‍ ആനന്ദ് എ.വി, ലുലു ഒമാന്‍, റീജണല്‍ ഡയറക്ടര്‍ ഷബീര്‍ കെ.എ. എന്നിവരും കൊവിഡ് ‌പ്രോട്ടോക്കോള്‍ പാലിച്ചുള്ളചടങ്ങില്‍സംബന്ധിച്ചു.  ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി, സി.ഇ.ഒ. സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി എം.എ. തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ സംബന്ധിച്ചു. കൊവിഡ് കാലത്തെ ബിസിനസ് ലോകം വെല്ലുവിളികള്‍ നേരിടുന്ന അവസരത്തില്‍, ഈ പ്രതികൂല സാഹചര്യം മറികടക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് ലുലു ഡയറക്ടര്‍ ആനന്ദ് എ.വി. പറഞ്ഞു. പുതിയ സാഹചര്യത്തില്‍ തങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഉത്തമ ഉദാഹരണമാണ് ഒമാനിലെ ഈ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റെന്നും അദ്ദേഹം പറഞ്ഞു.

"

സര്‍ക്കാരിന്റെ കൊവിഡ്‌ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഒരു ഷോപ്പിംഗ് അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു. സലാല ഉള്‍പ്പെടെ ഒമാനില്‍ നാല് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണെന്ന് ലുലു ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഷബീര്‍ കെ.എ. പറഞ്ഞു. സീബ് പട്ടണത്തിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമാണ് മര്‍ക്കസ് അല്‍ബാജ ഷോപ്പിംഗ് മാള്‍. 

"