Asianet News MalayalamAsianet News Malayalam

ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് എം എ യൂസഫലി

വിവിധ പരിപാടികളില്‍ പങ്കെടുക്കുമ്പോഴൊക്കെ അദ്ദേഹം കാണിച്ച സ്‌നേഹവും അടുപ്പവും ബഹുമാനപുരസ്സരം ഓര്‍മ്മിക്കുന്നതായി യൂസഫലി പറഞ്ഞു.

M. A. Yusuff Ali expressed condolences in the demise of Bahrain prime minister
Author
Manama, First Published Nov 11, 2020, 9:30 PM IST

മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്റെ വിയോഗവാര്‍ത്ത ഏറെ വേദനയോടെയും ദുഃഖത്തോടെയുമാണ് ശ്രവിച്ചതെന്ന് യൂസഫലി പറഞ്ഞു.

പ്രജാക്ഷേമ തല്‍പ്പരനായ അദ്ദേഹം ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, വാണിജ്യ, വ്യവസായ മേഖലകളെ കൂടുതല്‍ ഉന്നതിയിലെത്തിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നെന്ന് യൂസഫലി കൂട്ടിച്ചേര്‍ത്തു. വിവിധ പരിപാടികളില്‍ പങ്കെടുക്കുമ്പോഴൊക്കെ അദ്ദേഹം കാണിച്ച സ്‌നേഹവും അടുപ്പവും ബഹുമാനപുരസ്സരം ഓര്‍മ്മിക്കുന്നതായി യൂസഫലി പറഞ്ഞു.

M. A. Yusuff Ali expressed condolences in the demise of Bahrain prime minister

ബഹ്‌റൈന്‍ രാജാവ്, കിരീടാവകാശി, രാജകുടുംബാംഗങ്ങള്‍, ബഹ്‌റൈന്‍ ജനത എന്നിവര്‍ക്ക് അദ്ദേഹത്തിന്റെ വിയോഗം താങ്ങാനുള്ള കരുത്ത് സര്‍വ്വശക്തനായ അള്ളാഹു നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായി യൂസഫലി അനുശോചന കുറിപ്പില്‍ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios