ഗ്യാരണ്ടീഡ് മില്യണയറാകുന്ന രണ്ടാമത്തെ മാത്രം വനിതാ മത്സരാര്‍ഥിയാണ് റിൻസ. അഞ്ചിൽ നാല് അക്കങ്ങള്‍ കൃത്യമാക്കിയ 21 മത്സരാര്‍ത്ഥികള്‍ ഇത്തവണത്തെ നറുക്കെടുപ്പിൽ രണ്ടാം സ്ഥാനം പങ്കിട്ടു.

മഹ്സൂസിന്‍റെ അഞ്ചാമത്തെ ഗ്യാരണ്ടീഡ് മില്യണയര്‍ ഡ്രോയിൽ വിജയിച്ച് ഖത്തറിൽ നിന്നുള്ള ഇന്ത്യന്‍ പ്രവാസി. 41 വയസ്സുകാരിയായ റിൻസയാണ് 123-ാമത്തെ നറുക്കെടുപ്പിലെ വിജയി.

ഞെട്ടിപ്പോയി. എനിക്ക് വിശ്വസിക്കാനെ കഴിഞ്ഞില്ല. മഹ്സൂസ് ടീം എന്നെ ഫോണിൽ വിളിക്കുമ്പോള്‍ തന്നെ ഞാന്‍ മഹ്സൂസ് അക്കൗണ്ട് പരിശോധിച്ചു. - റിൻസ പറഞ്ഞു.

18 വര്‍ഷമായി ഖത്തറിൽ താമസിക്കുന്ന റിൻസ രണ്ട് കുട്ടികളുടെ അമ്മ കൂടെയാണ്. ഒരു പൈപ്പ്ലൈൻ സപ്ലൈ സര്‍വീസിൽ കോര്‍ഡിനേറ്ററായി ജോലി ചെയ്യുകയാണ് റിൻസ.

കോളേജ് വിദ്യാഭ്യാസത്തിന് ഒരുങ്ങുന്ന മകള്‍ക്ക് വേണ്ടി പണം ചെലവാക്കുമെന്നാണ് റിൻസ പറയുന്നത്. സോഷ്യൽ മീഡിയ വഴിയാണ് റിൻസ മഹ്സൂസിനെക്കുറിച്ച് അറിഞ്ഞത്. വിജയത്തെക്കാള്‍ സമൂഹനന്മയെന്നതാണ് റിൻസയെ മഹ്സൂസിലേക്ക് ആകര്‍ഷിച്ചത്.

ഞാൻ ജീവിതത്തിൽ ഇതുവരെ ഒരു നറുക്കെടുപ്പിലും വിജയിച്ചിട്ടില്ല. വളരെ നന്ദി, എന്‍റെ കുടുംബവും സുഹൃത്തുക്കളും ആവേശത്തിലാണ്. - റിൻസ പറയുന്നു.

ഗ്യാരണ്ടീഡ് മില്യണയറാകുന്ന രണ്ടാമത്തെ മാത്രം വനിതാ മത്സരാര്‍ഥിയാണ് റിൻസ. അഞ്ചിൽ നാല് അക്കങ്ങള്‍ കൃത്യമാക്കിയ 21 മത്സരാര്‍ത്ഥികള്‍ ഇത്തവണത്തെ നറുക്കെടുപ്പിൽ രണ്ടാം സ്ഥാനം പങ്കിട്ടു. 9,524 ദിര്‍ഹമാണ് ഒരാള്‍ക്ക് ലഭിക്കുക. മൂന്നക്കങ്ങള്‍ ഒരുപോലെയാക്കിയ 972 പേര്‍ക്ക് 250 ദിര്‍ഹം വീതവും ലഭിച്ചു.

ഇത്തവണത്തെ റമദാൻ ഗോൾഡ് പ്രൊമോഷൻ വിജയി ജോസ് (raffle ID 32868338 ) എന്ന മത്സരാര്‍ഥിയാണ്. 300 ഗ്രാം സ്വര്‍ണമാണ് അദ്ദേഹം നേടിയത്. അടുത്തയാഴ്ച്ച ഒരു ഭാഗ്യശാലിക്ക് 400 ഗ്രാം സ്വര്‍ണം നേടാനാകും.

വെറും 35 ദിര്‍ഹം മുടക്കി മഹ്സൂസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ഓരോ ആഴ്ച്ചയും നടക്കുന്ന നറുക്കെടുപ്പിലും 20,000,000 ദിര്‍ഹം സമ്മാനമുള്ള ഗ്രാൻഡ് ഡ്രോയിലും ഭാഗമാകാം. ഇതോടൊപ്പം പുതിയ ഗ്യാരണ്ടീഡ് മില്യണയര്‍ നറുക്കെടുപ്പിൽ ആഴ്ച്ചതോറും 1,000,000 വീതം സ്വന്തമാക്കുകയും ചെയ്യാം.

മഹ്സൂസ് എന്ന വാക്കിന് അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യൺ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ഇതോടൊപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു.