ഓഗസ്റ്റ് മാസത്തിലെ എല്ലാ എന്‍ട്രികളും ഓട്ടോമാറ്റിക് ആയി ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലേക്ക് എന്റര്‍ ചെയ്യപ്പെടും.  ഗ്രാന്‍ഡ്, റാഫിള്‍, ഗോള്‍ഡന്‍ സമ്മര്‍ നറുക്കെടുപ്പുകള്‍ 2022 സെപ്തംബര്‍ മൂന്നിന് നടക്കും. 

ദുബൈ: ജൂലൈ 30ന് നടന്ന നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനമായി നല്‍കിയ ഗോള്‍ഡന്‍ സമ്മര്‍ ഡ്രോ അടുത്ത മാസത്തേക്ക് കൂടി നീട്ടിയതായി ഇതുവരെ 25 മില്യനയര്‍മാരെ സൃഷ്ടിച്ചിട്ടുള്ള യുഎഇയിലെ പ്രമുഖ തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ് പ്രഖ്യാപിച്ചു. 2022 ഓഗസ്റ്റ് മാസം മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന എല്ലാ ഉപഭോക്താക്കളുടെയും ടിക്കറ്റുകള്‍ 2022 സെപ്തംബര്‍ മൂന്നിന് നടക്കുന്ന ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലേക്ക് ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും. ഗ്രാന്‍ഡ്, റാഫിള്‍ നറുക്കെടുപ്പുകള്‍ക്ക് പുറമെ ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയില്‍ പങ്കെടുത്ത് ഒരു കിലോഗ്രാം 22 കാരറ്റ് സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. 

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഓഗസ്റ്റ് മാസത്തിലെ ഗ്രാന്‍ഡ്, റാഫിള്‍ നറുക്കെടുപ്പുകളിലേക്കും ഇതിന് പുറമെ ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനമായി നേടാന്‍ അവസരമൊരുക്കുന്ന ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലേക്കും ഓരോ എന്‍ട്രി വീതം ലഭിക്കുന്നു. 

എല്ലാ ആഴ്ചയിലും നടക്കുന്ന നറുക്കെടുപ്പുകളിലൂടെ 10,000,000 ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ്, 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം, മൂന്നാം സമ്മാനമായി 350 ദിര്‍ഹം എന്നിവ നേടാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇതിന് പുറമെ റാഫിള്‍ ഡ്രോയില്‍ വിജയികളാകുന്ന മൂന്നുപേര്‍ക്ക് ആകെ 300,000 ദിര്‍ഹവും സമ്മാനമായി ലഭിക്കുന്നു. 

'മഹ്‌സൂസിനെ സംബന്ധിച്ചിടത്തോളം ജൂലൈ മാസം വളരെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. 10 മില്യന്‍ ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് വിജയിയെ തെരഞ്ഞെടുക്കാനായി എന്നതു മാത്രമല്ല, ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലൂടെ ഒരു കിലോഗ്രാം സ്വര്‍ണം നല്‍കാനുമായി. ഈ പ്രത്യേക സ്വര്‍ണ സമ്മാനം വളരെ ആവേശത്തോട് കൂടിയാണ് സ്വീകരിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ ഓഗസ്റ്റിലും ഒരു വിജയിക്ക് ഇത്തരത്തിലൊരു സ്വര്‍ണ സമ്മാനം നേടുന്നതിന് അവസരം നല്‍കുന്നതിനായി ഞങ്ങള്‍ ഗോള്‍ഡന്‍ സമ്മര്‍ ഡ്രോ നീട്ടാന്‍ തീരുമാനിച്ചു'- മഹ്‌സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്‌സ് എല്‍എല്‍സി സിഇഒ ഫരീദ് സാംജി പറഞ്ഞു. 

അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന മഹ്‌സൂസ്, ഇതുവരെ 245,000,000 ദിര്‍ഹത്തിലധികം സമ്മാനമായി നല്‍കിക്കഴിഞ്ഞ, മേഖലയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പാണ്. ആകര്‍ഷകങ്ങളായ സമ്മാനങ്ങളിലൂടെയും ഇതുവരെ 8,000ത്തിലേറെ ആളുകള്‍ക്ക് പ്രയോജനപ്പെട്ടിട്ടുള്ള സിഎസ്ആര്‍ പദ്ധതികളിലൂടെയും ആളുകളുടെ ജീവിതങ്ങളില്‍ ഗുണകരമായ മാറ്റം വരുത്തിയിരിക്കുകയാണ് മഹ്സൂസ്. നിങ്ങൾ വാങ്ങുന്ന ഓരോ ബോട്ടിൽഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും.