മഹ്‍സൂസിലൂടെ മില്യനയറാവുന്ന 38-ാമത്തെ വിജയിയെയാണ് തെരഞ്ഞെടുത്തത്. പുതിയ സമ്മാന ഘടനയിലൂടെ 20,000,000 ദിര്‍ഹം നേടുന്ന ആദ്യ ഭാഗ്യവാനും 124-ാമത് തത്സമയ നറുക്കെടുപ്പില്‍ ആകെ 778 വിജയികള്‍ ചേര്‍ന്ന് 21,389,250 ദിര്‍ഹമാണ് നേടിയത്. ഒരു ഭാഗ്യവാന് 400 ഗ്രാം സ്വര്‍ണ നാണയങ്ങളും ലഭിച്ചു. 5, 10, 41, 46, 49 എന്നിവയായിരുന്നു ഇത്തവണത്തെ ഭാഗ്യ സംഖ്യകള്‍
ദുബൈ: തുടര്‍ച്ചയായി വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, 2023 ഏപ്രില്‍ 15ന് നടന്ന തങ്ങളുടെ 124-ാമത് നറുക്കെടുപ്പില്‍ ഒരു മള്‍ട്ടി മില്യനയറെക്കൂടി തെരഞ്ഞെടുത്തു. 2023ല്‍ മഹ്‍സൂസ് പ്രഖ്യാപിച്ച പുതിയ സമ്മാന ഘടന പ്രകാരം ആദ്യമായി ഒന്നാം സമ്മാനം നേടുന്നയാള്‍ എന്ന പ്രത്യേകത കൂടി ഇത്തവണത്തെ വിജയിക്കുണ്ട്. ഇതോടെ മഹ്‍സൂസിലൂടെ മള്‍ട്ടി മില്യനയര്‍മാരായി മാറിയവരുടെ എണ്ണം 38 ആയി ഉയര്‍ന്നു. ഇത്തവണ നറുക്കെടുത്ത അഞ്ച് സംഖ്യകളായ 5, 10, 41, 46, 49 എന്നിവ യോജിച്ചുവന്ന ഭാഗ്യവാന് 20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനമാണ് സ്വന്തമായി മാറിയത്.
നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ചുവന്ന 19 വിജയികള്‍ 200,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം നേടി. ഇവര്‍ ഓരോരുത്തര്‍ക്കും 10,526 ദിര്‍ഹം വീതമാണ് ലഭിക്കുന്നത്. അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചുവന്ന 757 പേര്‍ 250 ദിര്‍ഹം വീതം സ്വന്തമാക്കി. എല്ലാ ആഴ്ചയും ഒരാള്‍ക്ക് ഒരു മില്യന്‍ ദിര്‍ഹത്തിന്റെ ഉറപ്പുള്ള സമ്മാനം നല്‍കുന്ന മഹ്‍സൂസിന്റെ പരിഷ്കരിച്ച സമ്മാനഘടന പ്രകാരം 124-ാമത് പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയിയായത് ഒരു ഫിലിപ്പൈന്‍സ് സ്വദേശിനിയാണ്. 33108933 എന്ന റാഫിള്‍ ഐഡിയിലൂടെ ഷെര്‍ലോനാണ് ശനിയാഴ്ച രാത്രി 1,000,000 ദിര്‍ഹം നേടി മഹ്‍സൂസിന്റ ആറാമത്തെ മില്യനയറായി മാറിയത്. കഴിഞ്ഞ ആഴ്ചയിലെ നറുക്കെടുപ്പില്‍ ആകെ 778 വിജയികള്‍ ചേര്‍ന്ന് 21,389,250 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് സ്വന്തമാക്കിയത്.
മഹ്‍സൂസിന്റെ റമദാന്‍ ഗോള്‍ഡ് പ്രൊമോഷന്റെ നാലാമത്തെ വിജയിയെയും 124-ാം നറുക്കെടുപ്പില്‍ തെരഞ്ഞെടുത്തു. 33128364 എന്ന റാഫിള്‍ ഐഡിയിലൂടെ അബൂബക്കര്‍ ആണ് 400 ഗ്രാം സ്വര്‍ണ നാണയങ്ങള്‍ നേടിയത്.
ആകര്‍ഷകമായ പ്രതിവാര സമ്മാനങ്ങള്‍ക്ക് പുറമെ പുണ്യമാസമായ റമദാനില്‍ ഉടനീളം നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്വര്‍ണസമ്മാനങ്ങളും സ്വന്തമാക്കാന്‍ അവസരമുണ്ട്. ഒരു ഭാഗ്യവാന് അടുത്തയാഴ്ച ഒരു കിലോഗ്രാം ഗ്രാം സ്വര്‍ണം സമ്മാനമായി ലഭിക്കുകയും ചെയ്യും.
സമ്മാനങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായി മാറുമ്പോഴും നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള നിബന്ധനകള്‍ പഴയപടി തന്നെ തുടരും. എന്നാല്‍ ശനിയാഴ്ച രാത്രി ഒന്‍പത് മണിക്ക് നടക്കുന്ന തത്സമയ നറുക്കെടുപ്പുകളിലൂടെ മാത്രമായിരിക്കും സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരമുള്ളത്. 35 ദിര്‍ഹം മാത്രം മുടക്കി മഹ്‍സൂസിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നവര്‍ക്ക്, 20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നല്‍കുന്ന ഗ്രാന്റ് ഡ്രോയും എല്ലാ ആഴ്ചയിലും ഒരാള്‍ക്ക് 1,000,000 ദിര്‍ഹം വീതം നല്‍കുന്ന പുതിയ റാഫിള്‍ ഡ്രോയും ഉള്‍പ്പെടുന്ന നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ സാധിക്കും.
അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായ മഹ്‍സൂസ്, ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു.
