ടോപ്പ് പ്രൈസ് വിജയികൾ 20 മില്യൻ ദിർഹം നേടി. 161-ാമത് നറുക്കെടുപ്പിൽ ആകെ 24,052,185 ദിർഹത്തിൻറെ സമ്മാനങ്ങൾ. 7,13,24,31,43 എന്നിവയാണ് നറുക്കെടുത്ത സംഖ്യകൾ.
ദുബൈ: തുടര്‍ച്ചയായി വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പായ മഹ്സൂസിൻറെ 2023ലെ അവസാന നറുക്കെടുപ്പിൽ രണ്ട് ഭാഗ്യശാലികൾക്ക് വമ്പൻ സമ്മാനങ്ങൾ. ഇയർ എൻഡ് പ്രൊമോഷൻ കൂടി ഉൾപ്പെടുന്ന നറുക്കെടുപ്പിൽ രണ്ട് വിജയികളാണ് മഹ്സൂസിലൂടെ മൾട്ടി മില്യനയർമാരായത്. ഇതോടെ മഹ്സൂസ് മില്യനയർമാരുടെ എണ്ണം 66. ആയി. ഇതിന് പുറമെ 100 റാഫിൾ പ്രൈസ് വിജയികൾക്ക് 1,295,000 ദിർഹം സമ്മാനമായി നൽകുകയും ചെയ്തു.
2023 ഡിസംബർ 30 ശനിയഴ്ച നടന്ന 161-ാമത് നറുക്കെടുപ്പില്‍ 236,979 വിജയികള്‍ ആകെ 24,052,185 ദിര്‍ഹത്തിന്‍റെ സമ്മാനങ്ങള്‍ സ്വന്തമാക്കി.
- ഒന്നാം സമ്മാനം നറുക്കെടുത്ത അഞ്ച് സംഖ്യകളിൽ അഞ്ചും യോജിച്ച് വന്ന രണ്ട് വിജയികൾ 20,000,000, ദിർഹം സ്വന്തമാക്കി. ഇവർ 10,000,000 ദിർഹം വീതം നേടി.
- രണ്ടാം സമ്മാനം- നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ 4 അക്കങ്ങൾ യോജിച്ചു വന്നതിലൂടെ 119 പേര്‍ ആകെ 150,000 ദിര്‍ഹം സ്വന്തമാക്കി. ഓരോരുത്തരും 1,260 ദിര്‍ഹം വീതം നേടി.
- മൂന്നാം സമ്മാനം- 3 അക്കങ്ങൾ യോജിച്ചു വന്ന 3,627 പേര്‍ AED 150,000 ദിര്‍ഹം നേടി. 41 ദിര്‍ഹം വീതം ഓരോരുത്തരും സ്വന്തമാക്കി.
- നാലാം സമ്മാനം- 2 അക്കങ്ങൾ യോജിച്ച് വന്നതിലൂടെ 43,051 വിജയികള്‍ 35 ദിര്‍ഹം വിലയുള്ള ഒരു സൗജന്യ മഹ്സൂസ് ടിക്കറ്റ് വീതം സ്വന്തമാക്കി (ആകെ 1,506,785 ദിര്‍ഹം).
- അഞ്ചാം സമ്മാനം- 1 അക്കം മാത്രം യോജിച്ചു വന്ന 190,080 വിജയികള്‍ അഞ്ച് ദിർഹം വീതം നേടി (ആകെ 950,400 ദിര്‍ഹം).
റാഫിൾ സമ്മാനങ്ങൾ 100 വിജയികൾ 100,000 ദിർഹം മുതൽ 4500 ദിർഹം വരെ നേടി.
എല്ലാ റാഫിൾ ഐഡികളും www.mahzooz.ae സന്ദർശിച്ച് അറിയാം. ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മഹ്സൂസിൻറെ പുതിയ മൾട്ടി മില്യനയർമാരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുന്നതാണ്.
അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന, യുഎഇയിലെ പ്രിയപ്പെട്ട നറുക്കെടുപ്പായ മഹ്സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായ മഹ്‌സൂസ്, ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു.
