Asianet News MalayalamAsianet News Malayalam

പ്രാദേശിക സമൂഹത്തിന്റെ ഉന്നമനത്തിന് കൈകോർത്ത് മഹ്‌സൂസ്

ദുബയ് ക്ലബ്ബ്  ഫോർ പീപ്പിൾ  ഓഫ് ഡിറ്റർമിനേഷനുമായി ചേർന്ന് ശാരീരിക വൈകല്യമുള്ള അത്ലറ്റുകൾക്കായി മൂന്ന് വീൽ ചെയറുകൾ സംഭാവന നൽകിയിരിക്കുകയാണ് മഹ്‌സൂസ്

Mahzooz empowers local athletes with sports wheelchairs
Author
First Published Sep 26, 2023, 8:57 PM IST

ഒരൊറ്റ നറുക്കെടുപ്പിൽ കോടികൾ സമ്മാനമായി നൽകുന്ന ലോട്ടറി എന്ന നിലയിൽ പ്രവാസി മലയാളികൾക്ക് സുപരിചിതമാണ് മഹ്‌സൂസ് ലോട്ടറി. എന്നാൽ വൻ തുകകൾ സമ്മാനമായി നൽകുക എന്നതിനപ്പുറം സാധാരണക്കാരൻറെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മറ്റു കാരുണ്യ പ്രവർത്തികളിലും മഹ്‌സൂസ് ഏർപ്പെടുന്നുണ്ടെന്ന് പലർക്കുമറിയില്ല. ഇത്തരം ശ്രമങ്ങളുടെ ഭാഗമായി ദുബയ് ക്ലബ്ബ്  ഫോർ പീപ്പിൾ  ഓഫ് ഡിറ്റർമിനേഷനുമായി ചേർന്ന് ശാരീരിക വൈകല്യമുള്ള അത്ലറ്റുകൾക്കായി മൂന്ന് വീൽ ചെയറുകൾ സംഭാവന നൽകിയിരിക്കുകയാണ് മഹ്‌സൂസ്. ഓരോ അത്‍ലറ്റിനും അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഭേദഗതി വരുത്താവുന്ന വീൽ ചെയറാണ് ഇവ. 

Mahzooz empowers local athletes with sports wheelchairs

ആഴ്ച തോറും നടക്കുന്ന ലോട്ടറി നറുക്കെടുപ്പിൽ കോടികൾ സമ്മാനമായി നല്കുന്നതിനപ്പുറം സമൂഹ നന്മക്കുകൂടി പ്രവർത്തിക്കുക എന്ന ലക്‌ഷ്യം മുൻ നിർത്തിയാണ് ദുബയ് ക്ലബ്ബ്  ഫോർ പീപ്പിൾ  ഓഫ് ഡിറ്റർമിനേഷനുമായി കൈകോർത്തത്. സ്വന്തം ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താവുന്ന വീൽ ചെയർ അത്ലറ്റുകൾക്ക് അവർക്ക് താല്പര്യമുള്ള മേഖലയിൽ മികച്ച പരിശീലനം നേടുന്നതിനും വിജയം കൈവരിക്കുന്നതിനും സഹായകമാകും. വീൽ ചെയർ സ്പോർട്സ് രംഗത്തുള്ള അത്‌ലറ്റുകൾക്ക് മികച്ച പ്രകടനത്തിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബയ് ക്ലബ്ബ്  ഫോർ പീപ്പിൾ  ഓഫ് ഡിറ്റർമിനേഷനുമായി സഹകരിച്ച് പ്രവർത്തിക്കുന്നതെന്ന് മഹ്‌സൂസ് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ആൻഡ് കമ്മ്യൂണിക്കേഷൻസ് മേധാവി സൂസൻ കാസി പറഞ്ഞു. 

ശാരീരികമായും മാനസികമായും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കായിക താരങ്ങൾ, സാമൂഹിക സാംസ്‌കാരിക മേഖലകളിൽ മുന്നോട്ടു വരാൻ വേണ്ട സഹായം നൽകുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ടു 1993ൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ് ദുബയ് ക്ലബ്ബ്  ഫോർ പീപ്പിൾ  ഓഫ് ഡിറ്റർമിനേഷൻ. ശാരീരിക വൈകല്യമുള്ള അത്‌ലറ്റുകൾക്ക് സ്പോർട്സ് രംഗത്ത് പ്രവർത്തിക്കാനും മത്സരിക്കാനും ദുബയ് ക്ലബ്ബ്  ഫോർ പീപ്പിൾ  ഓഫ് ഡിറ്റർമിനേഷൻ അവസരം ഒരുക്കുന്നു. മഹ്‌സൂസുമായുള്ള സഹകരണം ഏറെ പ്രതീക്ഷ നൽകുന്നെന്ന് ക്ലബ്ബിന്റെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹമദ് ബിൽ ജഫ്‌ല പറഞ്ഞു. മഹ്‌സൂസ് സമ്മാനിച്ച വീൽ ചെയറുകൾ അത്‌ലറ്റുകൾക്ക് അവരുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാൻ തക്കതാണ്. അവരുടെ പ്രകടനം മെച്ചപ്പെടുത്താൻ ഇത് സഹായകമാകുമെന്നും ഹമദ് പറഞ്ഞു. 

കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പരിപാടികളുടെ ഭാഗമായി പ്രാദേശിക സമൂഹത്തിന്റെ വികസനത്തിനായി വിവിധ പരിപാടികളാണ് മഹ്‌സൂസ് ആസൂത്രണം ചെയ്യുന്നത്. ഇതിനോടകം ഏതാണ്ട് 150ൽ അധികം എൻജിഒകളുമായി സഹകരിച്ച് പ്രവർത്തിക്കുകവഴി 10,000ൽ അധികം ആളുകൾക്ക് മഹ്‌സൂസ് ഇതിനോടകം സഹായം നൽകിയിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios