ഓഗസ്റ്റ് അഞ്ചാം തീയതി മുതൽ എല്ലാ ശനിയാഴ്ച്ചയും നറുക്കെടുപ്പ്. വിജയിക്ക് 50,000 ദിർഹം മൂല്യമുള്ള സ്വർണ്ണനാണയങ്ങൾ നേടാം.
ഗോൾഡൻ സമ്മർ റിവാർഡ്സ് പ്രഖ്യാപിച്ച് യു.എ.ഇയുടെ പ്രിയപ്പെട്ട ആഴ്ച്ച നറുക്കെടുപ്പായ മഹ്സൂസ്. ജൂലൈ 29 മുതൽ സെപ്റ്റംബർ രണ്ട് വരെ മഹ്സൂസിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക ഗോൾഡൻ ഡ്രോയിൽ ഓട്ടോമാറ്റിക് ആയി പങ്കെടുക്കാനാകും. ഓഗസ്റ്റ് അഞ്ച് മുതൽ എല്ലാ ശനിയാഴ്ച്ചയും നടക്കുന്ന നറുക്കെടുപ്പിൽ പങ്കെടുക്കുന്നവരിൽ ഓരോ ആഴ്ച്ചയും വിജയികളാകുന്നവർക്ക് 50,000 ദിർഹം വിലമതിക്കുന്ന സ്വർണ്ണനാണയങ്ങൾ നേടാം. അഞ്ച് ആഴ്ച്ചയിലേക്കാണ് ഈ ഓഫർ.
ഈ സമ്മാനത്തിന് പുറമെ പങ്കെടുക്കുന്ന എല്ലാവർക്കും മഹ്സൂസ് ഗ്രാൻഡ് പ്രൈസായ AED 20,000,000 നേടാനുള്ള ഭാഗ്യപരീക്ഷണവും നൽകുന്നുണ്ട്. ഇതോടൊപ്പം ഗ്യാരണ്ടീഡ് റാഫ്ൾ പ്രൈസായ 1,000,000 ദിർഹം. രണ്ടാം സമ്മാനം AED 200,000, മൂന്നാം സമ്മാനം 250 ദിർഹം വീതവും നേടാൻ മത്സരിക്കാം.
നിരവധി സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നത് കാണാൻ മഹ്സൂസിലൂടെ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് - മഹ്സൂസ് മാനേജിങ് ഓപ്പറേറ്റർ പമേല കോർഡിന പറഞ്ഞു.
"ഗോൾഡ് റിവാർഡ്സ് തിരികെ കൊണ്ടുവരുന്നതിൽ ഞങ്ങൾ ത്രില്ലിലാണ്. അഞ്ച് ആഴ്ച്ച നീണ്ടുനിൽക്കുന്ന ഗോൾഡ് പ്രൊമോഷൻ മഹ്സൂസ് ഉപയോക്താക്കളോടുള്ള ഞങ്ങളുടെ നന്ദിപറച്ചിലാണ്. പുതിയ അവസരങ്ങൾ ജീവിതത്തിൽ ലഭിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്നതാണ് മഹ്സൂസിന്റെ പ്രതീക്ഷ." - ഈവിങ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കൂടെയായ പമേല കോർഡിന കൂട്ടിച്ചേർത്തു.
വെറും 35 ദിർഹം മുടക്കി മഹ്സൂസ് വാട്ടർബോട്ടിൽ വാങ്ങുന്നവർക്ക് ശനിയാഴ്ച്ച നറുക്കെടുപ്പിൽ പങ്കെടുക്കാം. പിന്നാലെ ഗ്രാൻഡ് ഡ്രോയിലും മത്സരിക്കാം. AED 20,000,000 ആണ് ഉയർന്ന സമ്മാനം. ഇതുകൂടാതെ ആഴ്ച്ചതോറും AED 1,000,000 വീതം നേടി ഗ്യാരണ്ടീഡ് മില്യണയറുമാകാം.
