2023 മാര്‍ച്ച് 11 ശനിയാഴ്ച മുതല്‍ എല്ലാ ആഴ്‍ചയും ഒരു മില്യനയറെ വീതം തെരഞ്ഞെടുക്കുമെന്ന് വെസ്റ്റ് പാം ജുമൈറയിലെ ദ ഡെക്കില്‍ വെച്ചുനടന്ന ഇവന്റില്‍ മഹ്‍സൂസ് ഭാരവാഹികള്‍ പ്രഖ്യാപിച്ചു. ഇതിന് പുറമെ ഒന്നാം സമ്മാനത്തുക ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്‍തു.
ദുബൈ: തുടര്‍ച്ചയായി വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, തങ്ങളുടെ സമ്മാന ഘടനയില്‍ അടിമുടി മാറ്റങ്ങള്‍ പ്രഖ്യാപിച്ചു.
ഇതുവരെ നടന്ന 134 തത്സമയ പ്രതിവാര നറുക്കെടുപ്പുകളിലായി 32 മള്‍ട്ടി മില്യനയര്‍മാരെയാണ് മഹ്‍സൂസ് സൃഷ്ടിച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 220,000 വിജയികള്‍ക്ക് ആകെ 376 മില്യനിലധികം ദിര്‍ഹത്തിന്റെ സമ്മാനങ്ങളും നല്‍കിക്കഴിഞ്ഞു. ആളുകളുടെ ജീവിതം മാറ്റിമറിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള പാതയില്‍ ദിനേനെയെന്നോണം വര്‍ദ്ധിച്ചുവരുന്ന തങ്ങളുടെ ആരാധകര്‍ക്ക് മുന്നില്‍ കൂടുതല്‍ വലിയ ആകര്‍ഷകമായ സമ്മാനങ്ങള്‍ അവതരിപ്പിക്കുകയാണ് മഹ്‍സൂസ്.
2023 മാര്‍ച്ച് 11 ശനിയാഴ്ച മുതല്‍ എല്ലാ ആഴ്‍ചയും ഒരു മില്യനയറെ വീതം തെരഞ്ഞെടുക്കുമെന്ന് വെസ്റ്റ് പാം ജുമൈറയിലെ ദ ഡെക്കില്‍ വെച്ചുനടന്ന ഇവന്റില്‍ മഹ്‍സൂസ് ഭാരവാഹികള്‍ പ്രഖ്യാപിച്ചു. ഇതിന് പുറമെ ഒന്നാം സമ്മാനത്തുക ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്‍തു. ഇനി മുതല്‍ ഒന്നാം സമ്മാനം ലഭിക്കുന്നവര്‍ക്ക് 20,000,000 ദിര്‍ഹമായിരിക്കും സ്വന്തമാക്കാനാവുക.
സമ്മാനങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായി മാറുമ്പോഴും നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള നിബന്ധനകള്‍ പഴയപടി തന്നെ തുടരും. എന്നാല്‍ ശനിയാഴ്ച രാത്രി ഒന്‍പത് മണിക്ക് നടക്കുന്ന നറുക്കെടുപ്പുകളിലൂടെ മാത്രമായിരിക്കും സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരമുള്ളത്. 35 ദിര്‍ഹം മാത്രം മുടക്കി മഹ്‍സൂസിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നവര്‍ക്ക്, 20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നല്‍കുന്ന ഗ്രാന്റ് ഡ്രോയും എല്ലാ ആഴ്ചയിലും ഒരാള്‍ക്ക് 1,000,000 ദിര്‍ഹം വീതം നല്‍കുന്ന റാഫിള്‍ ഡ്രോയും ഉള്‍പ്പെടുന്ന നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ സാധിക്കും.
"രണ്ട് വര്‍ഷത്തെ വിജയം ആഘോഷിക്കുമ്പോള്‍ സമ്മാനങ്ങള്‍ ഒരുമിച്ചുകൂട്ടി കുറച്ചുകൂടി വലിയ ഒരു നറുക്കെടുപ്പാക്കി മാറ്റുകയും അതുവഴി വിജയിക്ക് കനപ്പെട്ട സമ്മാനം തന്നെ ലഭിക്കുന്നതുമായ തരത്തില്‍ പുനഃക്രമീകരണം നടത്തണമെന്നത് ഞങ്ങള്‍ തീരുമാനിച്ചിരുന്ന കാര്യമാണ്" - മഹ്‍സൂസ് മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍.എല്‍.സി സിഇഒ ഫരീദ് സാംജി പറഞ്ഞു. "യുഎഇയിലും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിജയികള്‍ക്ക് ഞങ്ങള്‍ വിതരണം ചെയ്‍ത മില്യന്‍ കണക്കിന് ദിര്‍ഹത്തിലൂടെ ആയിരക്കണക്കിന് സ്വപ്‍നങ്ങളാണ് യാഥാര്‍ത്ഥ്യമായത്. ആയിരക്കണക്കിന് വീടുകള്‍ നിര്‍മിക്കപ്പെട്ടു. നിരവധി കടങ്ങള്‍ വീട്ടപ്പെട്ടു. ആളുകളുടെ ജീവിതങ്ങളില്‍ ഗൗരവതരമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുകയെന്നത് ഞങ്ങള്‍ക്ക് ഏറെ അഭിമാനം നല്‍കുന്ന കാര്യമാണ്." - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഗ്രാന്റ് ഡ്രോയിലും റാഫിള്‍ ഡ്രോയിലും പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. പുതിയ ഒന്നാം സമ്മാനമായ 20,000,000 ദിര്‍ഹം, രണ്ടാം സമ്മാനമായ 200,000 ദിര്‍ഹം, മൂന്നാം സമ്മാനമായ 250 ദിര്‍ഹം എന്നിവ സമ്മാനമായി നല്‍കുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതിനായി 49 സംഖ്യകളില്‍ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇതേ ടിക്കറ്റുകള്‍, ഒരാള്‍ക്ക് 1,00,000, ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു.
മാര്‍ച്ച് നാലാം തീയ്യതിയിലെ നറുക്കെടുപ്പ് ഫലം
117-ാമത് പ്രതിവാര നറക്കെടുപ്പില്‍ ആകെ 1,385 വിജയികള്‍ 1,776,000 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് സ്വന്തമാക്കിയത്. 10 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് ഈ ആഴ്ച ആരും അര്‍ഹരായില്ലെങ്കിലും നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 22 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 45,454 ദിര്‍ഹം വീതം നേടി.
നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന 1360 പേര്‍ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി. പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഫിലിപ്പൈന്‍സ് സ്വദേശികളായ സാമുവല്‍, റികോ എന്നിവരും ലെബനാനില്‍ നിന്നുള്ള ആല്‍ബര്‍ട്ടുമാണ് 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. യഥാക്രമം 31450833, 31184093, 31468228. എന്നീ റാഫിള്‍ നമ്പറുകളിലൂടെയാണ് ഇവര്‍ വിജയികളായത്.
14, 22, 27, 37, 38 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.
