ജൂലൈ 22-ന് നടന്ന നറുക്കെടുപ്പിൽ മൊത്തം 1278 പേർ വിജയികളായി. മൊത്തം ഇവർ പ്രൈസ് മണിയായി നേടിയത് AED 1,511,750
മഹ്സൂസ് 138-ാമത് വീക്കിലി നറുക്കെടുപ്പിൽ ഗ്യാരണ്ടീഡ് റാഫ്ൾ സമ്മാനമായ AED 1,000,000 സ്വന്തമാക്കി ഫിലിപ്പീൻസിൽ നിന്നുള്ള പ്രവാസി. ഇ-ഡ്രോയിൽ വിജയിക്കുന്ന എട്ടാമത്ത ഫിലിപ്പിനോ പ്രവാസിയാണ് ജോൺ.
രണ്ടു വർഷം മുൻപാണ് ജോൺ യു.എ.ഇയിലേക്ക് വന്നത്. ദുബായിലെ കരാമയിൽ അമ്മാവൻ നടത്തുന്ന ലോൺഡ്രിയിൽ സഹായി ആയിട്ടാണ് ജോൺ ജോലി ചെയ്യുന്നത്. 26 വയസ്സുകാരനായ ജോൺ എല്ലാ ആഴ്ച്ചയും മഹ്സൂസ് കളിക്കുന്നുണ്ട്. ഒറ്റരാത്രി കൊണ്ട് AED 1,000,000 മഹ്സൂസ് അക്കൗണ്ടിൽ എത്തിയതോടെ ജോൺ ഞെട്ടി.
യു.എ.ഇയിൽ ഒരു ലോൺഡ്രി ബിസിനസ് തുടങ്ങാനാണ് ജോൺ ആഗ്രഹിക്കുന്നത്. ഇതിന് പുറമെ സ്വന്തം രാജ്യത്ത് പിതാവിന്റെ കാർഷിക ബിസിനസ് വിപുലീകരിക്കാനും ജോൺ ആഗ്രഹിക്കുന്നുണ്ട്. "ആദ്യമായാണ് എന്റെ ജീവിതത്തിൽ ഞാൻ എന്തെങ്കിലും വിജയിക്കുന്നത്. എന്റെ വലിയ കുടുംബം പോറ്റാനുള്ള പണം തേടിയാണ് ഞാൻ യു.എ.ഇയിലേക്ക് വന്നത്. ഇപ്പോൾ മഹ്സൂസും യു.എ.ഇയും ഈ വലിയ സമ്മാനം എനിക്ക് തന്നു. എന്റെ നാല് സഹോദരന്മാരും രണ്ട് സഹോദരിമാരും എന്നെയോർത്ത് സന്തോഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഈ വലിയ വിജയത്തിന് ഞാൻ നന്ദി പറയുന്നു." - ജോൺ പറഞ്ഞു.
ജൂലൈ 22-ന് നടന്ന നറുക്കെടുപ്പിൽ മൊത്തം 1278 പേർ വിജയികളായി. മൊത്തം ഇവർ പ്രൈസ് മണിയായി നേടിയത് AED 1,511,750. ടോപ് പ്രൈസ് ആയ AED 20,000,000 ആർക്കും സ്വന്തമാക്കാനായില്ല. 30 പേർ നാല് അക്കങ്ങൾ തുല്യമാക്കി. ഇവർ രണ്ടാം സമ്മാനമായ AED 200,000 പങ്കിട്ടു. മൂന്നക്കങ്ങൾ തുല്യമാക്കിയ 1247 പേർക്ക് 250 ദിർഹം വീതം ലഭിച്ചു.
മഹ്സൂസ് കളിക്കാൻ വെറും 35 ദിർഹം മാത്രം മുടക്കി മഹ്സൂസ് വാട്ടർ ബോട്ടിൽ വാങ്ങാം. ശനിയാഴ്ച്ച നറുക്കെടുപ്പുകളും ഗ്രാൻഡ് ഡ്രോയും കളിക്കാം.
