ദുബൈ: ജിസിസിയിലെ ഏക പ്രതിവാര ലൈവ് നറുക്കെടുപ്പായ മഹ്സൂസിന്റെ മാനേജിങ്ങ്  ഓപ്പറേറ്റര്‍  ഈവിങ്സ് എല്‍എല്‍സിക്ക് നന്ദി. മഹ്സൂസിന്റെ ജനപ്രീതി യുഎഇയിലും ലോകമെമ്പാടും വര്‍ധിക്കുകയാണ്. മഹ്സൂസ് എന്നാല്‍ അറബിയില്‍ ഭാഗ്യശാലി എന്നാണ് അര്‍ത്ഥം. എല്ലാ ശനിയാഴ്ചയും നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ലക്ഷക്കണക്കിന് ദിര്‍ഹം സമ്മാനമായി നല്‍കി അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാനുള്ള അവസരമാണ് മഹ്സൂസ് നല്‍കുന്നത്. അടുത്ത ആഴ്ചയിലെ നറുക്കെടുപ്പില്‍ യോഗ്യത നേടുന്നവര്‍ക്ക് ഭാഗ്യം മഹാഭാഗ്യത്തിലേക്ക് വഴിമാറുകയാണ്.

ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കി കൊണ്ട് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി, സമ്മാനം നേടാനുള്ള അവസരം വര്‍ധിപ്പിച്ച് മഹ്സൂസ് പുതിയ പ്രൊമോഷന് തുടക്കമിടുകയാണ്. ജനുവരി 24 ഞായറാഴ്ച മുതല്‍, പുതിയ എന്‍ട്രികള്‍ക്കും ഇതുവരെ ടിക്കറ്റ് വാങ്ങാത്തവര്‍ക്കും 50 മില്ല്യന്‍ ദിര്‍ഹം സ്വന്തമാക്കുന്നതിനായുള്ള അവസരം ഇരട്ടിയാകുകയാണ്.

ഇത് ഒരാഴ്ചത്തേക്ക് മാത്രം, ഇതിനായി നറുക്കെടുപ്പില്‍ ആദ്യമായി പങ്കെടുക്കുന്നവര്‍ മഹ്സൂസ് അക്കൗണ്ടില്‍ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത ശേഷം 35 ദിര്‍ഹം ചെലവഴിച്ച് ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുക. ഇത്തരത്തില്‍ 350 ദിര്‍ഹം വരെയുള്ള മൂല്യത്തിന് നിങ്ങള്‍ നടത്തുന്ന പര്‍ചേസുകള്‍ക്ക് 100 ശതമാനവും തിരികെ ലഭിക്കുന്നു. അതിനാല്‍ തന്നെ ഇങ്ങനെ തിരികെ ലഭിക്കുന്ന പണം ഉപയോഗിച്ച് വീണ്ടും ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി നറുക്കെടുപ്പിലേക്ക് അടുത്ത എന്‍ട്രി നേടാം. ഇതോടെ വിജയിക്കാനും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുമുള്ള അവസരങ്ങളും വര്‍ധിക്കുകയാണ്. 

ആളുകള്‍ക്ക് അവിശ്വസനീയമായ സമ്മാനങ്ങള്‍ നേടുന്നതിനായും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായും ഏറ്റവും സവിശേഷമായ വേദി നല്‍കുക എന്നതാണ് തുടക്കകാലം മുതല്‍ മഹ്സൂസിന്റെ ദര്‍ശനമെന്ന് മഹ്സൂസ് കോ-സിഇഒ ഫരീദ് സംജി പറഞ്ഞു. കൂടുതല്‍ ആളുകളിലേക്കെത്താനും അവര്‍ക്ക് പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും നല്‍കാനുമാണ് ആഗ്രഹിക്കുന്നത്. സ്പെഷ്യല്‍ പ്രൊമോഷന്‍ നല്‍കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണമിതാണെന്നും വരും ദിവസങ്ങളില്‍ ഇതിന്റെ പോസിറ്റീവായ ഫലങ്ങള്‍ കാണാന്‍ ആകാംക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെലവഴിക്കുന്ന തുകയുടെ മൂല്യം പൂര്‍ണമായും തിരികെ ലഭിക്കുന്നതിനുവേണ്ടി, രജിസ്റ്റര്‍ ചെയ്ത് പര്‍ചേസ് ചെയ്യാന്‍ ജനുവരി 30, ശനിയാഴ്ച രാത്രി 8.29 വരെയാണ് സമയമുള്ളത്. പുതിയതായി അക്കൗണ്ട് എടുക്കുന്നവര്‍ക്കും നേരത്തെ അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഇതുവരെ പര്‍ചേസുകള്‍ നടത്താത്തവര്‍ക്കും മാത്രമാണ് ഈ ഓഫര്‍ ബാധകം. ഇങ്ങനെ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി ലഭിക്കുന്ന അധിക തുക ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കും. നേരത്തെ പര്‍ചേസ് നടത്തിയിട്ടുള്ളവര്‍ക്ക് പ്രൊമോഷന്റെ ആനുകൂല്യം ലഭിക്കില്ല.

ഉപഭോക്താക്കളുടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് മഹ്സൂസിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് പ്രേരണയെന്ന് സംജി പറഞ്ഞു. കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് പ്രതിവാര നറുക്കെടുപ്പില്‍ വിജയിച്ചത്. ഈ പ്രൊമോഷനിലൂടെ, ആളുകള്‍ക്ക് അവരുടെ വിജയം കണ്ടെത്താനുള്ള അവസരം കൂടിയാണ് നല്‍കുന്നതെന്നും അദ്ദേഹം വിശദമാക്കി. 

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം ചെലവഴിച്ച് അല്‍ ഇമാറാത് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി, സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല അല്‍ ഇമാറാത് ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്സൂസിന്റെ പാര്‍ടണ്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. 

മഹ്‌സൂസിന്റെ പ്രതിവാര ലൈവ് നറുക്കെടുപ്പ് എല്ലാ ശനിയാഴ്ചയും യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ നിന്ന് ലൈവായി സ്ട്രീം ചെയ്യുന്നു.   ജനങ്ങള്‍ക്ക് പ്രിയങ്കരരായി മാറിയ ലെബനീസ് ടെലിവിഷന്‍ അവതാരകന്‍ വിസാം ബ്രെയ്ഡിയും മലയാളി മോഡലും അവതാരകയും സംരംഭകയുമായ ഐശ്വര്യ അജിതുമാണ് ലൈവ് നറുക്കെടുപ്പിന്റെ അവതാരകര്‍. മഹ്‌സൂസിനെപ്പറ്റിയും സമ്മാനങ്ങള്‍, വിജയികള്‍, നിയമങ്ങള്‍, നിബന്ധനകള്‍ എന്നിവയെക്കുറിച്ചും കൂടുതല്‍ അറിയാനായി www.mahzooz.ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ @MyMahzooz ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, യൂട്യൂബ് പേജുകള്‍ ഫോളോ ചെയ്യുക.