പുത്തൻ ബ്രാൻഡിങ്ങും സമ്മാനഘടനയും അവതരിപ്പിച്ച് മഹ്സൂസ്
അഞ്ച് പ്രൈസ് കാറ്റഗറികളാണ് മഹ്സൂസിൽ ഇനിയുണ്ടാകുക. റാഫ്ൾ ഡ്രോയിൽ മൂന്ന് ഗ്യാരണ്ടീഡ് പ്രൈസുകളും വരും. ഇതോടെ ആഴ്ച്ചതോറും ആയിരക്കണക്കിന് പേർക്ക് വിജയം ആഘോഷിക്കാനാകും.

ഓരോ ആഴ്ച്ചയും കൂടുതൽ നേടാൻ പുതിയ മാറ്റങ്ങൾ അവതരിപ്പിച്ച് യു.എ.ഇയുടെ പ്രിയപ്പെട്ട വീക്കിലി ഡ്രോ മഹ്സൂസ്. തുടർച്ചയായ 146 ആഴ്ച്ച നറുക്കെടുപ്പുകളും 62 മില്യണയർമാരെയും സൃഷ്ടിച്ച മഹ്സൂസ് ഇതിനോടകം 457 മില്യൺ ദിർഹം സമ്മാനവുമായി നൽകി. ലോകം മുഴുവൻ 2.5 ലക്ഷം പേരാണ് മഹ്സൂസിലൂടെ വിജയികളായത്.
അഞ്ച് പ്രൈസ് കാറ്റഗറികളാണ് മഹ്സൂസിൽ ഇനിയുണ്ടാകുക. റാഫ്ൾ ഡ്രോയിൽ മൂന്ന് ഗ്യാരണ്ടീഡ് പ്രൈസുകളും വരും. ഇതോടെ ആഴ്ച്ചതോറും ആയിരക്കണക്കിന് പേർക്ക് വിജയം ആഘോഷിക്കാനാകും.
സെപ്റ്റംബർ 30, 2023 (ശനിയാഴ്ച്ച) ആണ് മാറിയ പ്രൈസ് സ്ട്രക്ച്ചറിലെ ആദ്യ ഡ്രോ. ഒരു നമ്പർ പോലും മാച്ച് ചെയ്താൽ സമ്മാനം ലഭിക്കുന്ന രീതിയിലുള്ള ഘടനയാണ് പുതിയതെന്ന് മഹ്സൂസ് വ്യക്തമാക്കി. 2023 സെപ്റ്റംബർ 23 രാത്രി 9.30 മുതൽ ഈ ഗെയിം കളിക്കാനാകും.
പുതുക്കിയ പ്രൈസ് ഘടന താഴെ:
- 5 അക്കങ്ങളും തുല്യമാക്കിയാൽ ടോപ് പ്രൈസ് ആയ AED 20,000,000*
- 4 അക്കങ്ങൾ തുല്യമായാൽ രണ്ടാം സമ്മാനം AED 150,000*
- 3 അക്കങ്ങൾ തുല്യമായാൽ മൂന്നാം സമ്മാനം AED 150,000*
- 2 അക്കങ്ങൾ തുല്യമായാൽ നാലാം സമ്മാനം ഒരു സൗജന്യ മഹ്സൂസ് ടിക്കറ്റ്
- 1 അക്കം മാത്രം തുല്യമായാൽ അഞ്ചാം സമ്മാനം അഞ്ച് ദിർഹം.
ഇത് കൂടാതെ മൂന്നു ഭാഗ്യശാലികൾക്ക് ഗ്യാരണ്ടീഡ് റാഫ്ൾ സമ്മാനമായ AED 100,000 വീതം നേടാം. ഇതിന് ഒരു നമ്പർ പോലും തുല്യമാകേണ്ടതില്ല.
മഹ്സൂസിന്റെ പുതിയ ബ്രാൻഡിങ്ങിന്റെ ഒപ്പമാണ് മത്സര ഘടനയിലെ മാറ്റവും പ്രഖ്യാപിച്ചത്. സെപ്റ്റംബർ 23 മുതൽ മഹ്സൂസ് ഡ്രോ അറിയപ്പെടുക മഹ്സൂസ് സാറ്റർഡേ മില്യൺസ് എന്നായിരിക്കും.
നിങ്ങൾ ഒരു സ്ഥിരം മഹ്സൂസ് കളിക്കാരനായാലും പുതുതായി മഹ്സൂസ് കളിക്കുന്നയാളായാലും പുതിയ പ്രൈസ് സ്ട്രക്ച്ചർ അനുസരിച്ച് അസാധാരണമായ സമ്മാനങ്ങൾക്ക് സാധ്യതയുണ്ട്. - മഹ്സൂസിന്റെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മേധാവി സൂസൻ കാസ്സി പറഞ്ഞു.
www.mahzooz.ae വെബ്സൈറ്റിൽ നിന്ന് 35 ദിർഹത്തിന് വാട്ടർ ബോട്ടിൽ വാങ്ങുന്നവർക്ക് മഹ്സൂസ് കളിക്കാം.