Asianet News MalayalamAsianet News Malayalam

വിജയികളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും വീണ്ടെടുത്ത് മഹ്‌സൂസ്

  • ഗ്രാന്‍ഡ് ഡ്രോയില്‍ ഫ്രാന്‍സ്വ രണ്ട് തവണയാണ് വിജിച്ചത്. ആകെ 55,554 ദിര്‍ഹം സ്വന്തമാക്കി.
  • നറുക്കെടുപ്പില്‍ വിജയിച്ച മുന്‍ എഞ്ചിനീയറും ഇപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡുമായ മുബഷിറിന് തന്റെ ബിസിനസ് വീണ്ടും തുടങ്ങാന്‍ ഈ സമ്മാനത്തുക സഹായിക്കും.
Mahzooz revives dreams and restores hope of winners
Author
Dubai - United Arab Emirates, First Published Jan 21, 2022, 8:16 PM IST

ദുബൈ: വിജയികളായവരുടെ ജീവിതം മാറ്റിമറിച്ചും പ്രതീക്ഷ, ഭാഗ്യം എന്നിവയെക്കുറിച്ച് അവര്‍ക്കുള്ള കാഴ്ചപ്പാടുകള്‍ മാറ്റിയും 60-ാമത് പ്രതിവാര തത്സമയ മഹ്‌സൂസ് നറുക്കെടുപ്പ്.

റാഫില്‍ ഡ്രോയില്‍ 100,000 ദിര്‍ഹം നേടിയ പാകിസ്ഥാന്‍ സ്വദേശിയായ മുബഷിറിന് മാസങ്ങളായി ജീവിതത്തില്‍ സംഭവിച്ച പല ആഘാതങ്ങളില്‍ നിന്നും ആശ്വാസം നല്‍കുന്ന വിജയമാണിത്. 'ഞാനൊരു ഇലക്ട്രോണിക്‌സ് എഞ്ചിനീയറാണ്. എന്നാല്‍ കൊവിഡ് 19 ഏല്‍പ്പിച്ച സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മൂലം എന്റെ ടെക്‌നിക്കല്‍ സര്‍വീസ് ബിസിനസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഇവന്റ്‌സ് സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലി ചെയ്യേണ്ടി വന്നു'- ദുബായില്‍ താമസിക്കുന്ന 38കാരനായ അദ്ദേഹം പറഞ്ഞു.

ബിസിനസ് വീണ്ടും തുടങ്ങാനും പ്രൊഫഷണല്‍ സ്വപ്‌നങ്ങള്‍ തുടരാനും പ്രായമായ തന്റെ പിതാവിനെ ചികിത്സയ്ക്കായി ദുബൈയിലേക്ക് കൊണ്ടുവരാനും മുബഷിര്‍ ഈ തുക ഉപയോഗിക്കും. 'ജോലിസ്ഥലത്തുണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് എന്റെ പിതാവിന്റെ മുഖത്ത് മുറിവുകളുണ്ടാകുകയും അദ്ദേഹത്തിന് നടക്കാനാവാത്ത അവസ്ഥയിലെത്തുകയും ചെയ്തു. അന്നു മുതല്‍ വീടിന് പുറത്തിറങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അദ്ദേഹത്തിന് ജീവിതം തിരികെ നല്‍കാനുള്ള ഒരു മാര്‍ഗം കണ്ടെത്തുക എന്നതാണ് എന്റെ സ്വപ്‌നം'- മുബഷിര്‍ കൂട്ടിച്ചേര്‍ത്തു.

നാട്ടിലുള്ള തന്റെ പിതാവിനെയും കുടുംബത്തെയും സംരക്ഷിക്കുന്നതിനാണ് ഉത്തരവാദിത്തമുള്ള മകനെന്ന നിലയില്‍ മുബഷിര്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ തൊഴില്‍ ചെയ്യാന്‍ തുടങ്ങിയത്. '2021 ജൂണില്‍ എനിക്ക് വാടകയും എന്റെ ബിസിനസിന്‌റെ ലൈസന്‍സ് പുതുക്കാനുള്ള ഫീസും വഹിക്കാനാകുമായിരുന്നില്ല. പലപ്പോഴും അങ്ങനെയൊരു ജോലി ചെയ്യേണ്ടി വന്നതിലുള്ള വിഷമം എനിക്ക് സഹിക്കാനാവുന്നില്ലായിരുന്നു. പക്ഷേ ദൈവത്തിനും മഹ്‌സൂസിനും നന്ദി. എനിക്ക് എന്റെ ജീവിതം വീണ്ടും തുടങ്ങാനും ഒരുപാട് സ്വപ്‌നങ്ങള്‍ സഫലമാക്കാനും സാധിക്കും. ജീവിതത്തിലെ ഏറ്റവും വലിയ സര്‍പ്രൈസാണ് ഈ വിജയം'- മുബഷിര്‍ പറഞ്ഞുനിര്‍ത്തി.

റാഫിള്‍ ഡ്രോയിലെ മറ്റൊരു വിജയിയായ മൈക്കിളും സമ്മാനവിവരം അറിയിച്ചുകൊണ്ടുള്ള ഇ മെയില്‍ ലഭിച്ചതിന്റെ ഞെട്ടലിലാണ്. 'യു നെവര്‍ തിങ്ക് ഇറ്റ് വില്‍ ബി യു!!. എക്‌സ്‌പോ 2020 നഗരിയില്‍ നിന്ന് അബുദാബിയിലുള്ള വീട്ടിലേക്ക് വാഹനമോടിക്കുമ്പോഴാണ് ഈ നോട്ടിഫിക്കേഷന്‍ ഫോണില്‍ ലഭിച്ചത്. വീട്ടിലെത്തി വാഹനം പാര്‍ക്ക് ചെയ്ത് കഴിഞ്ഞാണ് ഫോണ്‍ പരിശോധിച്ചത്. എനിക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു - 55കാരനായ ബ്രിട്ടീഷ് സര്‍ജന്‍ ഓര്‍ത്തെടുത്തു.

രണ്ട് കുട്ടികളുടെ പിതാവായ അദ്ദേഹത്തിന്റെ ആഘോഷം അവസാനിക്കുന്നില്ല. പുതിയ ബൈക്ക് വാങ്ങണമെന്ന ആഗ്രഹം ഉള്‍പ്പെടെ നിരവധി സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുണ്ട്. എന്നിരുന്നാലും അതിനൊക്കെ മുമ്പ് കുട്ടികളുടെ കാന്‍സര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സമ്മാനത്തുകയില്‍ നല്ലൊരു ഭാഗം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. 'കുട്ടികളിലെ കാന്‍സര്‍ ഒരു കുടുംബമായി താമസിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. കാരണം ഞങ്ങളത് അനുഭവിച്ചിട്ടുണ്ട്. ആ കുടുംബങ്ങള്‍ക്ക് പണവും പിന്തുണയും എത്രത്തോളം ആവശ്യമാണെന്ന് അറിയാം. നിസ്സാരമായി പണം ചെലവഴിക്കുന്നതിന് പകരം ദൗര്‍ഭാഗ്യവാന്മാരായ അവര്‍ക്കു വേണ്ടി പണം നല്‍കാമെന്നാണ് കരുതുന്നത്'- അദ്ദേഹം വ്യക്തമാക്കി.

വരും നറുക്കെടുപ്പുകളിലും പങ്കെടുക്കുമെന്ന് മൈക്കിള്‍ പറഞ്ഞു. 'രണ്ടു തവണ ഭാഗ്യം തേടി വരുമോ എന്നറിയില്ല, എന്നാല്‍ ഞാന്‍ തീര്‍ച്ചയായും ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹത്തിന് വേണ്ടി പരിശ്രമിക്കും, മഹ്‌സൂസിലൂടെ ഒന്നിലേറെ തവണ വിജയിക്കുന്നവരെ നാം കാണാറുണ്ടല്ലോ'- മൈക്കിള്‍ പറഞ്ഞു.

ലെബനനില്‍ നിന്നുള്ള ഫ്രാന്‍സ്വയ്ക്ക് സംഭവിച്ചത് ഇതാണ്. കഴിഞ്ഞ ആഴ്ചയിലെ ഗ്രാന്‍ഡ് ഡ്രോയില്‍ രണ്ട് തവണ വിജയിക്കാന്‍ അദ്ദേഹത്തിനായി. 'എല്ലാ ആഴ്ചയിലും ഞാനും ഭാര്യയും ഓരോ ലൈനുകള്‍ തെരഞ്ഞെടുക്കും. അവള്‍ എപ്പോഴും നമ്പര്‍ 17 സെലക്ട് ചെയ്യും എന്നാല്‍ ഇത്തവണ അത് തെരഞ്ഞെടുത്തില്ല. ഇത്തവണ അവള്‍ 17 തെരഞ്ഞെടുത്തിരുന്നെങ്കില്‍ ഞങ്ങള്‍ നറുക്കെടുത്ത അഞ്ച് സംഖ്യകളും  യോജിച്ച് വന്ന് 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നേടാന്‍ സാധിച്ചേനെ'- 41കാരനായ അദ്ദേഹം പറഞ്ഞു.

വിധിയുടെ ഈ ട്വിസ്റ്റില്‍ ഫ്രാന്‍സ്വയ്ക്ക് നിരാശയില്ല. 'ഞാന്‍ ഭാഗ്യവാനാണെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഒരേ നറുക്കെടുപ്പില്‍ രണ്ടു തവണ വിജയിക്കാനായതും ഒന്നാം സമ്മാനത്തിന് തൊട്ടരികെ എത്താനായതും ഭാഗ്യത്തിലുള്ള എന്റെ വിശ്വാസം വീണ്ടെടുത്തു. ഞാന്‍ മഹ്‌സൂസില്‍ പങ്കെടുക്കുന്നത് തുടരും, എല്ലാവരും അങ്ങനെ ചെയ്യുക'- ഫ്രാന്‍സ്വ വിശദമാക്കി.

60-ാമത് പ്രതിവാര തത്സമയ ഗ്രാന്‍ഡ് ഡ്രോയില്‍ 36 ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 27,777 ദിര്‍ഹം വീതമാണ് നേടിയത്.10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2022 ജനുവരി 22 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.  www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും. മഹ്‍സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്‍സൂസ് ദേസി ഫേസ്‍ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.

Follow Us:
Download App:
  • android
  • ios