സയീദ് ഹ്യുമാനിറ്റേറിയൻ ദിനാചരണം. സയീദ് സംഘടനയുമായി ചേര്‍ന്ന് മഹ്സൂസ്.
യു.എ.ഇയുടെ പ്രിയപ്പെട്ട ആഴ്ച്ച നറുക്കെടുപ്പായ മഹ്സൂസ്, സയീദ് അസോസിയേഷൻ ഫോര്‍ ദി പ്രിവൻഷൻ ഓഫ് ട്രാഫിക് ക്രാഷേഴ്സുമായി പങ്കാളിത്തകരാറിൽ ഒപ്പിട്ടു. സയീദ് ഹ്യുമാനിറ്റേറിയൻ ദിനാചരണത്തിന്‍റെ ഭാഗമായി നട്കുന്ന വാര്‍ഷിക റമദാന്‍ ഇഫ്‍താര്‍ മഹ്സൂസ് സ്പോൺസര്‍ ചെയ്യും.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിൽ നടക്കുന്ന പരിപാടിയിൽ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പബ്ലിക്, പ്രൈവറ്റ് കമ്പനി അധികൃതര്‍, അനാഥാലയത്തിൽ നിന്നുള്ള കുട്ടികള്‍, ഭിന്നശേഷിക്കാരായവര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വ്യക്തികളുടെ ജീവിതം മാറ്റിമറിക്കുകയാണ് മഹ്സൂസിന്‍റെ ലക്ഷ്യം. റമദാന്‍ ഒരു നല്ല അവസരമാണ്. സമാനചിന്താഗതിക്കാരായ സംഘടനകളോട് സഹകരിക്കുന്നതിനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സയീദിന്‍റെ വാര്‍ഷിക പരിപാടി സ്പോൺസര്‍ ചെയ്യുന്നതോടെ, സമൂഹത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കുകയും യു.എ.ഇ പൗരന്മാരുടെ ജീവിതത്തിൽ വ്യത്യാസം വരുത്തുകയുമാണ് ഞങ്ങളുടെ പ്രതീക്ഷ - മഹ്സൂസ് സി.ഇ.ഒ ഫരീദ് സാംജി പറഞ്ഞു.
മഹ്സൂസ് പോലെയുള്ള സ്ഥാപനങ്ങള്‍ നൽകുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് സയീദ് അസോസിയേഷൻ എക്സിക്യൂട്ടീവ് മാനേജര്‍ ഡോ. ജമാൽ സലേം അൽ അമേരി പറഞ്ഞു.
ആഴ്ച്ച നറുക്കെടുപ്പുകള്‍ക്കൊപ്പം സമൂഹത്തിന് തിരികെ നൽകുന്ന പദ്ധതികളിലൂടെയും മഹ്സൂസ് വ്യത്യസ്തത പുലര്‍ത്തുന്നു. ഔദ്യോഗിക സന്നദ്ധ സംഘടനകളിലൂടെയും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങളിലൂടെയുമാണ് മഹ്സൂസ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം ഇതിലൂടെ മഹ്സൂസ് സ്‍പര്‍ശിച്ചുകഴിഞ്ഞു.
