വീടിന്റെ മുകള്‍ നിലയിലെ എ.സിയാണ് പൊട്ടിത്തെറിച്ചത്. ഏഴ് മാസം പ്രയമുള്ള കുട്ടിയും ഈ സമയം മുകള്‍ നിലയിലായിരുന്നു. കടുത്ത പുക കാരണം കുട്ടിയെ രക്ഷിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ മൂന്ന് വയസുള്ള കുട്ടിയേയും എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. 

ഫുജൈറ: യുഎഇയില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ വീട്ടുജോലിക്കാരി കുറ്റക്കാരിയാണെന്ന് അപ്പീല്‍ കോടതി കണ്ടെത്തി. വീട്ടില്‍ എ.സി പൊട്ടിത്തെറിച്ച് തീപിടിച്ചതാണ് അപകട കാരണമായത്. മൂന്ന് വയസും ഏഴ് മാസവും പ്രായമുള്ള രണ്ട് കുട്ടികളും വീട്ടുജോലിക്കാരിയും മാത്രമാണ് അപകടം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്നത്. 

വീടിന്റെ മുകള്‍ നിലയിലെ എ.സിയാണ് പൊട്ടിത്തെറിച്ചത്. ഏഴ് മാസം പ്രയമുള്ള കുട്ടിയും ഈ സമയം മുകള്‍ നിലയിലായിരുന്നു. കടുത്ത പുക കാരണം കുട്ടിയെ രക്ഷിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ മൂന്ന് വയസുള്ള കുട്ടിയേയും എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. പുക കാരണം ശ്വാസതടസം നേരിട്ട് കുട്ടി മരിച്ചു. പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ജോലിക്കാരിയെ അറസ്റ്റ് ചെയ്തെങ്കിലും കേസിന്റെ വിചാരണയ്ക്കൊടുവില്‍ കുറ്റക്കാരിയല്ലെന്ന് കോടതി ഇവരെ കുറ്റവിമുക്തയാക്കിയിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലിലാണ് ജോലിക്കാരി കുറ്റക്കാരിയെന്ന് വീണ്ടും കോടതി കണ്ടെത്തിയത്.