Asianet News MalayalamAsianet News Malayalam

സ്‍പോണ്‍സര്‍ക്കെതിരെ ദുര്‍മന്ത്രവാദം; പ്രവാസി വനിത അറസ്റ്റില്‍

ഏലസുകള്‍ ധരിപ്പിച്ച ഒരു പാവയുടെ ചിത്രം ഇവരുടെ ഫോണിലുണ്ടായിരുന്നു. ഒപ്പം രക്തം പുരണ്ട ഒരു തുണിയും ഇവരുടെ മുറിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.

Maid jailed for practicing witchcraft using black magic on employer in Dubai
Author
Dubai - United Arab Emirates, First Published Apr 7, 2022, 9:44 PM IST

ദുബൈ: സ്‍പോണ്‍സര്‍ക്കെതിരെ ദുര്‍മന്ത്രവാദം നടത്തിയതിന് പ്രവാസി വനിത ദുബൈയില്‍ അറസ്റ്റിലായി. വീട്ടുജോലിക്കാരിയായിരുന്ന ഏഷ്യക്കാരിയാണ് പിടിയിലായതെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു. യുഎഇയിലെ ഫെഡറല്‍ ശിക്ഷാ നിയമം അനുസരിച്ച് ദുര്‍മന്ത്രവാദവും അത്തരത്തിലുള്ള മറ്റ് പ്രവൃത്തികളും കുറ്റകരമാണ്. തനിക്ക് ശാരീരികവും മാനസികവുമായ ചില പ്രശ്നങ്ങളുണ്ടായെന്നും വീട്ടുജോലിക്കാരി ദുര്‍മന്ത്രവാദം നടത്തിയതായി സംശയമുണ്ടെന്നും ആരോപിച്ചാണ് വനിതാ സ്‍പോണ്‍സര്‍ പരാതി നല്‍കിയത്. 

അര്‍ദ്ധരാത്രി താന്‍ ബാത്ത്റൂമില്‍ പോകുന്ന സമയത്ത് ചില മന്ത്രങ്ങള്‍ ഉരുവിടുന്ന ശബ്‍ദം കേള്‍ക്കാറുണ്ടായിരുന്നെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ ജോലിക്കാരി നിഷേധിക്കുകയായിരുന്നു. പിന്നീട് ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ദുര്‍മന്ത്രവാദം നടത്താനായി ചില അപരിചിതരുമായി ജോലിക്കാരി ബന്ധപ്പെട്ടിരുന്നെന്ന് മനസിലായത്. ഏലസുകള്‍ ധരിപ്പിച്ച ഒരു പാവയുടെ ചിത്രം ഇവരുടെ ഫോണിലുണ്ടായിരുന്നു. ഒപ്പം രക്തം പുരണ്ട ഒരു തുണിയും ഇവരുടെ മുറിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.

ചോദ്യം ചെയ്യലില്‍, ദുര്‍മന്ത്രവാദം നടത്തുന്നതിനായി തന്റെ ബന്ധു വഴി ഒരു പുരോഹിതനുമായി ബന്ധപ്പെട്ടെന്ന് യുവതി സമ്മതിച്ചു.  തൊഴിലുടമയുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ ഇയാള്‍ക്ക് 200 ദിര്‍ഹം നല്‍കി. ബന്ധുവാണ് പാവയുടെ ചിത്രം വാട്സ്ആപ് വഴി അയച്ചുതന്നത്. അത് ഫോണില്‍ സൂക്ഷിച്ചാല്‍ സ്‍പോണ്‍സറുടെ സ്വഭാവത്തില്‍ മാറ്റം വരുമെന്ന് ഇയാള്‍ പറഞ്ഞതായും യുവതി മൊഴി നല്‍കി. 

Follow Us:
Download App:
  • android
  • ios