മസ്‍കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബിന് കീഴിൽ പ്രവർത്തിച്ചു വരുന്ന മലയാള വിഭാഗം, ഒമാനിൽ കുടുങ്ങി കിടക്കുന്ന പ്രവാസികൾക്കായി കേരളത്തിലേക്ക് ചാർട്ടര്‍ വിമാനങ്ങൾ ഒരുക്കുന്നു. ആദ്യ വിമാനം ജൂൺ 27ന് തിരുവന്തപുരത്തേക്ക് പുറപ്പെടും. എംബസിയിൽ  പേര് ചെയ്തവർക്കായിരിക്കും യാത്രക്ക് അവസരമൊരുക്കുക.

ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ള  രോഗികള്‍, സന്ദര്‍ശക വിസയിലെത്തി ഒമാനില്‍  കുടുങ്ങികിടക്കുന്നവർ, തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ എന്നിവർക്ക് പുറമെ  മലയാള വിഭാഗം അംഗങ്ങൾക്കും മടക്ക യാത്രക്ക് അവസരമുണ്ടാകുമെന്ന് കൺവീനർ എബ്രഹാം മാത്യു  അറിയിച്ചു. തിരുവന്തപുരത്തേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 120 ഒമാനി റിയാലായിരിക്കും.

യാത്ര ചെയ്യാനാഹിക്കുന്നവർ 00968 -99366496 (എബ്രഹാം മാത്യു, കൺവീനർ), 00968-99105872 (ശ്രീകുമാർ  പി, കോ കൺവീനർ), 00968- 99324384 (രഘുപ്രസാദ്‌ കെ, സാമൂഹ്യ വിഭാഗം സെക്രട്ടറി) എന്നീ നമ്പറുകളില്‍  ബന്ധപെടണം. താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച്  രജിസ്‌ട്രേഷൻ നടപടികൾ  പൂർത്തീകരിക്കാമെന്നും ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
https://docs.google.com/forms/d/e/1FAIpQLSdru13MNGlDsByGor8a4RUCgH8odDbfhZwbmf6-rWpfYbRDMw/viewform?usp=sf_link