റിയാദ്: കൊവിഡ് ബാധിച്ച് മലയാളി അൽഖർജിൽ നിര്യാതനായി. തിരുവനന്തപുരം മംഗലപുരം സ്വദേശി വിളയിൽ പുത്തൻവീട്ടിൽ ഫസലുദീൻ (54) ആണ് മരിച്ചത്. അൽഖർജ് മോഡേൺ ഇൻഡസ്‌ട്രിയൽ സിറ്റിയിലെ യൂനിവേഴ്സൽ പ്രൊജക്ട്സ് കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു. 

പിതാവ്: മുഹമ്മദ്‌ ഖാദർ, മാതാവ്: ജമീല ബീവി, ഭാര്യ: അനീസ ബീവി, മകൾ: ഹസീന, മരുമകൻ: സനീഷ്. അൽഖർജ് കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി കമ്പനി അധികൃതരും അൽഖർജ് കെ.എം.സി.സി വെൽഫെയർ വിങ്ങും രംഗത്തുണ്ട്.