Asianet News MalayalamAsianet News Malayalam

സൗദിയിലെത്തിയിട്ട് ഒന്നര മാസം; മലയാളി വാഹനാപകടത്തിൽ മരിച്ചു

മദീനയിലുണ്ടായ അപകടത്തിൽ മരിച്ചത് പെരുമാതുറ സ്വദേശിയും ഒരു സൗദി പൗരനും. രണ്ട് സൗദി പൗരന്മാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

malayalee dies in  vehicle  accident  at saudi
Author
Riyadh Saudi Arabia, First Published Jan 10, 2020, 7:40 AM IST

റിയാദ്: ജീവിതമാർഗം തേടി ഒന്നര മാസം മുമ്പ് സൗദി അറേബ്യയിലെത്തിയ മലയാളി വാഹനാപകടത്തിൽ മരിച്ചു. മദീനയിൽ നിന്ന് 120 കിലോമീറ്റർ അകലെ അനേക്ക് എന്ന സ്ഥലത്ത് വ്യാഴാഴ്‌ചയുണ്ടായ അപകടത്തിൽ തിരുവനന്തപുരം പെരുമാതുറ സ്വദേശി വയമ്പുവിളാകം വീട്ടിൽ ഷാഹുൽ ഹമീദ് (43) ആണ് മരിച്ചത്. 

വാഹനത്തിൽ കൂടെയുണ്ടായിരുന്ന സൗദി പൗരനും മരിച്ചു. സഹയാത്രികരായ മറ്റ് രണ്ട് സ്വദേശികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മദീനയിലെ ഒരു കമ്പനിയിൽ ജീവനക്കാരനാണ് ഷാഹുൽ ഹമീദ്. സംഭവ സ്ഥലത്തുവച്ചു തന്നെ ഷാഹുൽ ഹമീദും സൗദി പൗരനും മരിച്ചു. 2019 നവംബർ 24നാണ് ഷാഹുൽ ഹമീദ് തൊഴിൽ വിസയിൽ സൗദിയിലെത്തിയത്. അവിവാഹിതനാണ്. പിതാവ് നേരത്തെ മരിച്ചു. മാതാവ്: ഹലീമ ബീവി. സഹോദരങ്ങൾ: സക്കീർ, അഷ്റഫ്, ലൈല, സഫീദ, സജീദ. മൃതദേഹം സൗദിയിൽ ഖബറടക്കും.
 

Follow Us:
Download App:
  • android
  • ios