റിയാദ്: മകളുടെ വിവാഹത്തിനായി നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ അസീറിലുള്ള ഖമീസ് മുശൈത്തിലാണ് സംഭവം. മഞ്ചേരി സ്വദേശി അഷ്റഫിനെ (52)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഖമീസ് മുശൈത്തില്‍ ഒരു കമ്പനിയുടെ മാനേജരായി ജോലി ചെയ്തിരുന്ന അഷ്റഫ് മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് പോകാന്‍ തയ്യാറാടെക്കുകയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച രാത്രി 11 മണിയോടെ കമ്പനി വെയര്‍ഹൗസില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.