പുറം ലോകവുമായി ബന്ധമില്ലാതെ 38 വര്‍ഷമായി ഷാര്‍ജയില്‍ കഴിഞ്ഞിരുന്ന മലയാളി കുടുംബത്തിന് രണ്ടാം ജന്മം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 24, Oct 2018, 12:37 AM IST
Malayalee family  trapped in shariah
Highlights

ഷാര്‍ജയിലെ പൊളിഞ്ഞു വീഴാറായ വില്ലയില്‍ പുറം ലോകവുമായി ബന്ധപ്പെടാതെ നിയമ വിരുദ്ധമായി കഴിഞ്ഞ ഏഴംഗം കുടുബത്തിന് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പാസ്പോര്‍ട് അനുവദിച്ചത്. ആത്മഹത്യയുടെ വക്കില്‍ നിന്ന് കൊല്ലം ശ്രീലങ്ക ദമ്പതികള്‍ക്ക് ഇത് രണ്ടാം ജന്മമാണ്. സ്കൂളിന്‍റെ പടിപോലും കാണാത്ത 21 മുതല്‍ 29 വയസ്സുവരെപ്രായമുള്ള അഞ്ചു മക്കളും വര്‍ഷങ്ങള്‍ക്ക് ശേഷം ഉള്ളു തുറന്ന് ചിരിച്ചു.

ഷാര്‍ജ: പുറം ലോകവുമായി ബന്ധമില്ലാതെ 38 വര്‍ഷമായി ഷാര്‍ജയില്‍ കഴിഞ്ഞിരുന്ന ഏഴംഗം മലയാളി കുടുംബത്തിന് ഒടുവില്‍ ആശ്വാസം. ഏഴുപേർക്കും ഇന്ത്യന്‍ കോണ്‍സുലേറ്റ് പാസ്പോര്‍ട്ട് അനുവദിച്ചു. ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് ഇവരുടെ ദുരിതം പുറം ലോകം അറിഞ്ഞത്. ഷാര്‍ജയിലെ പൊളിഞ്ഞു വീഴാറായ വില്ലയില്‍ പുറം ലോകവുമായി ബന്ധപ്പെടാതെ നിയമ വിരുദ്ധമായി കഴിഞ്ഞ ഏഴംഗം കുടുബത്തിന് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പാസ്പോര്‍ട് അനുവദിച്ചത്.

ആത്മഹത്യയുടെ വക്കില്‍ നിന്ന് കൊല്ലം ശ്രീലങ്ക ദമ്പതികള്‍ക്ക് ഇത് രണ്ടാം ജന്മമാണ്. സ്കൂളിന്‍റെ പടിപോലും കാണാത്ത 21 മുതല്‍ 29 വയസ്സുവരെപ്രായമുള്ള അഞ്ചു മക്കളും വര്‍ഷങ്ങള്‍ക്ക് ശേഷം ഉള്ളു തുറന്ന് ചിരിച്ചു. എങ്ങനെയെങ്കിലും ഒരു ജോലിസമ്പാദിക്കണമെന്ന് മൂത്തമകള്‍ അശ്വതി പറഞ്ഞു. പോലീസിനെ പേടിക്കാതെ വീടിനു പുറത്തിറങ്ങാനാവുന്നതിന്‍റെ ആശ്വാസത്തിലാണ് ഏക മകന്‍ മിഥുന്‍. 

യുഎഇയിലെ ഇന്ത്യന്‍ സംഘടനകളും എംബസിയും കോണ്‍സുലേറ്റും കൈയ്യൊഴിഞ്ഞ കുടുംബത്തിന്‍റെ ദുരവസ്ഥ കഴിഞ്ഞ ജൂലൈമാസത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയ്ക്കു പുന്നാലെ സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍വാടാനപ്പിള്ളിയടക്കമുള്ളവരുടെ ഇടപെടലാണ് ഇവര്‍ക്ക് പുതുജന്മം നല്‍കിയത്. സഹായിച്ചവര്‍ നന്ദി പറയുമ്പോഴും മക്കള്‍ക്കൊരു ജോലി തരപ്പെടുംവരെ പിടിച്ചു നില്‍ക്കാനുള്ള കഷ്ടപാടിലാണിവര്‍.

loader