Asianet News MalayalamAsianet News Malayalam

സൗദിയിൽ തെരുവിൽ അലഞ്ഞ തമിഴ്നാട് സ്വദേശിനിക്ക് തുണയായി മലയാളി സാമൂഹ്യപ്രവർത്തകർ, തിരികെ നാട്ടിലെത്തിച്ചു

 ശമ്പളം നൽകാത്ത സ്പോൺസറുടെ അടുത്തുനിന്ന് ഒളിച്ചോടിയ തമിഴ്നട്ടുകാരിയായ വീട്ടുജോലിക്കാരി സൗദിയിൽ തെരുവിൽ

Malayalee social workers repatriate a Tamil Nadu woman who wandered the streets in Saudi Arabia
Author
Saudi Arabia, First Published Apr 28, 2021, 8:04 PM IST

റിയാദ്: ശമ്പളം നൽകാത്ത സ്പോൺസറുടെ അടുത്തുനിന്ന് ഒളിച്ചോടിയ തമിഴ്നട്ടുകാരിയായ വീട്ടുജോലിക്കാരി സൗദിയിൽ തെരുവിൽ.  ദുരിതത്തിനൊടുവിൽ മലയാളി സമൂഹ്യപ്രവർത്തകർ രക്ഷപ്പെടുത്തി നാട്ടിലേക്ക് കയറ്റിവിട്ടു. തമിഴ്‌നാട് മധുര സ്വദേശിനി വസന്തിയാണ് ദുരിതങ്ങൾ താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്. 

നാലു വർഷം മുൻപാണ് വസന്തി റിയാദിലെ ഒരു സൗദി ഭവനത്തിൽ ജോലിക്കെത്തിയത്. ഇതുവരെ നാട്ടിൽ പോയിട്ടില്ല. രണ്ടര വർഷത്തോളം ശമ്പളം കിട്ടിയിട്ടില്ല എന്ന് അവർ പറയുന്നു. മാനസിക സമ്മർദ്ദം സഹിക്കാനാകാതെ ഏതാനും മാസങ്ങൾക്ക് മുൻപ് അവർ ആ വീട്ടിൽ നിന്നും ഒളിച്ചോടുകയായിരുന്നു.

റിയാദിലെ ബത്തയിൽ തെരുവിലൂടെ ലക്ഷ്യമില്ലാതെ അലഞ്ഞു നടന്ന ഇവരെക്കണ്ട ചില മലയാളികൾ സാമൂഹ്യപ്രവർത്തകനായ ഷിഹാബിനെ വിവരമറിയിച്ചു. ശിഹാബ് വസന്തിയെ റിയാദിലെ ഇന്ത്യൻ എംബസ്സിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാൽ കൊറോണ കാലമായതിനാൽ എംബസ്സിയിലെ വനിത ഷെൽട്ടർ അടച്ചതിനാൽ എംബസ്സി വളന്റീർമാരുടെ സഹായത്തോടെ ഒരു പ്രവാസി കുടുംബത്തോടൊപ്പം താത്കാലികമായി അവരെ താമസിപ്പിച്ചു. 

എന്നാൽ ചെറിയ മാനസിക അസുഖ ലക്ഷണങ്ങൾ കാണിച്ച വസന്തിയെ കൂടുതൽ കാലം കൂടെ താമസിപ്പിയ്ക്കാൻ ബുദ്ധിമുട്ടുണ്ടെന്നു ആ കുടുംബം അറിയിച്ചത് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കി. റിയാദിലെ തർഹീൽ വഴി നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലയയ്ക്കാൻ എംബസിയും സാമൂഹ്യപ്രവർത്തകരും ശ്രമിച്ചെങ്കിലും നടന്നില്ല.

തുടർന്ന് എംബസ്സി അധികൃതർ നവയുഗം ജീവകാരുണ്യപ്രവർത്തകയും, ദമ്മാമിലെ എംബസ്സി വോളന്ടീറുമായ മഞ്ജു മണികുട്ടനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. വസന്തിയെ ദമ്മാമിൽ എത്തിച്ചു തന്നാൽ, ബാക്കി എല്ലാ കാര്യങ്ങളും തങ്ങൾ ഏറ്റെടുത്തുകൊള്ളാം എന്ന് മഞ്ജു അറിയിച്ചു. തുടർന്ന് സാമൂഹ്യപ്രവർത്തകരായ ശിഹാബ്, നൗഷാദ്, നവാസ് എന്നിവർ വസന്തിയെ ദമ്മാമിൽ എത്തിച്ചു മഞ്ജു മണിക്കുട്ടനെ ഏൽപ്പിച്ചു.

മഞ്ജുവും ഭർത്താവും നവയുഗം ജീവകാരുണ്യപ്രവർത്തകനുമായ മണിക്കുട്ടനും ചേർന്ന് വസന്തിയെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ വസന്തിയുടെ അവസ്ഥ കണ്ട സൗദി അധികാരികൾ മഞ്ജുവിനോട് തന്നെ അവരെ കൊണ്ടുപോയി കൂടെത്താമസിപ്പിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ വസന്തി മഞ്ജുവിന്റെ കുടുംബത്തോടൊപ്പം താമസിച്ചു. നവയുഗം കുടുംബവേദി സെക്രട്ടറി ശരണ്യഷിബുവിന്റെയും, മഞ്ജുവിന്റെയും, കുടുംബങ്ങളുടെയും പരിചരണം  അവരുടെ മാനസിക നില ഏറെ മെച്ചപ്പെടുത്താൻ സഹായിച്ചു.

മഞ്ജു ഇന്ത്യൻ എംബസ്സിയിൽ നിന്നും വസന്തിയ്ക്ക് ഔട്ട്പാസ്സും, വനിത അഭയകേന്ദ്രത്തിൽ നിന്നും ഫൈനൽ എക്സിറ്റും അടിച്ചു വാങ്ങി. ശിഹാബ് വിമാനടിക്കറ്റ് അയച്ചുകൊടുത്തു. അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കി, എല്ലാവര്ക്കും നന്ദി പറഞ്ഞു വസന്തി നാട്ടിലേക്ക് മടങ്ങി.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios