റിയാദ്: വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ എടരിക്കോട് കുറുകത്താണി സ്വദേശി മച്ചിൻഞ്ചേരി അബ്ദുൽ മനാഫ് (29) ആണ് മരിച്ചത്. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് തികളാഴ്ച പുലർച്ചെയാണ് മരിച്ചത്.

അഞ്ച് വർഷമായി പ്രവാസിയായ ഇദ്ദേഹത്തിന് വാഹനത്തിൽ പച്ചക്കറി വിൽപ്പനയായിരുന്നു ജോലി. പിതാവ്: മുഹമ്മദ് കുട്ടി, മാതാവ്: സുഹറ. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽ ഖബറടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങിന്‍റെ നേതൃത്വത്തിൽ ജലീൽ ഒഴുകൂർ, മുഹമ്മദുകുട്ടി പാണ്ടിക്കാട്, അഷ്‌റഫ്‌ ചുക്കൻ എന്നിവർ രംഗത്തുണ്ട്.

ജോലിക്കിടെ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അഞ്ചു പേര്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

സൗദിയിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങൾ; മാർഗനിർദേശങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി

പ്രവാസികള്‍ക്ക് തിരിച്ചടിയായി കൊവിഡ് പരിശോധന; മരണസംഖ്യ 1000 കടക്കുമ്പോള്‍ ആശങ്കയൊഴിയാതെ സൗദിയിലെ മലയാളികള്‍