Asianet News MalayalamAsianet News Malayalam

യുഎഇയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍

സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന റിനോജിനെ അല്‍ ഗെയിലിലെ താമസ സ്ഥലത്താണ് സുഹൃത്തുക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

malayalee youth found dead in uae
Author
Ras Al-Khaimah - Ras al Khaimah - United Arab Emirates, First Published Jan 1, 2019, 1:35 PM IST

റാസല്‍ഖൈമ: യുഎഇയില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല പുത്തന്‍ചന്ത രജതം നിവാസില്‍ രവീന്ദ്രന്‍-അജിത നിവാസികളുടെ മകന്‍ റിനോജ് രവീന്ദ്രന്‍ (35) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന റിനോജിനെ അല്‍ ഗെയിലിലെ താമസ സ്ഥലത്താണ് സുഹൃത്തുക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മൃതദേഹം സെയിഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ ബിനി ബാനര്‍ജി ഷാര്‍ജയില്‍ ജോലി ചെയ്യുന്നു. ഏഴ് വയസുള്ള മകന്‍ നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Follow Us:
Download App:
  • android
  • ios