വ്യാഴാഴ്‍ച വൈകുന്നേരമായിരുന്നു അപകടം. ദുഖാന്‍ - ദോഹ എക്സ്പ്രസ് റോഡില്‍ ലുവൈനിയയില്‍ വെച്ച് കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

ദോഹ: കോഴിക്കോട് സ്വദേശിയായ പതിനൊന്ന് വയസുകാരന്‍ ഖത്തറിലെ വാഹനാപകടത്തില്‍ മരിച്ചു. ഖത്തറിലെ സാമൂഹിക സാംസ്‍കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമായ കോഴിക്കോട് മണിയൂര്‍ കുന്നുമ്മല്‍ അബ്‍ദുല്‍ സലാമിന്റെ മകന്‍ മിസ്‍ഹബ് അബ്‍ദുല്‍ സലാം (11) ആണ് മരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

വ്യാഴാഴ്‍ച വൈകുന്നേരമായിരുന്നു അപകടം. ദുഖാന്‍ - ദോഹ എക്സ്പ്രസ് റോഡില്‍ ലുവൈനിയയില്‍ വെച്ച് കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബന്ധുക്കളും സഹോദരങ്ങളും ഉള്‍പ്പെടെ ആറംഗ സംഘം ദുഖാനില്‍ നിന്ന് ദോഹയിലേക്ക് സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മിസ്‍ഹബിനെ ഉടന്‍ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് - ആബിദ. സഹോദരങ്ങള്‍ - സന, മുഹമ്മദ്, ഫാത്തിമ, ദില്‍ന.