ഒമാനിൽ കൊവിഡ് സ്ഥിരീകരിച്ച മലയാളി യാത്ര ചെയ്തത് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്. ഈ മാസം പന്ത്രണ്ടിന് രാവിലെ 8.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട G855 നമ്പർ ഗോ എയർ വിമാനത്തിലാണ് ഇദ്ദേഹം യാത്ര ചെയ്തത്.

മസ്കറ്റ്: ഒമാനിൽ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ച മലയാളി യാത്ര ചെയ്തത് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്. ഈ മാസം പന്ത്രണ്ടിന് രാവിലെ 8.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട G855 നമ്പർ ഗോ എയർ വിമാനത്തിലാണ് ഇദ്ദേഹം യാത്ര ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

16നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹം യാത്ര ചെയ്ത ദിവസം കണ്ണൂർ വിമാനത്താവളത്തിലെ ഗോ എയർ കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ വിശദാംശങ്ങൾ ലഭ്യമാക്കുമെന്ന് കിയാൽ മാനേജിങ് ഡയറക്ടർ അറിയിച്ചു. 12 ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ വിവരങ്ങളും ശേഖരിക്കും. ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക