കുവൈറ്റിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി മരിച്ചു.  ആലപ്പുഴ തകഴി സ്വദേശി തിരുവാതിരഭവന്‍ ജയപ്രകാശ് ആണ് കമ്പനി ഗോഡൗണിലെ റാക്ക് തകർന്നുണ്ടായ അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. 

കുവൈറ്റ്: കുവൈറ്റിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. ആലപ്പുഴ തകഴി സ്വദേശി തിരുവാതിരഭവന്‍ ജയപ്രകാശ് ആണ് കമ്പനി ഗോഡൗണിലെ റാക്ക് തകർന്നുണ്ടായ അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. 

ഗൗഡൗണിലെ ജോലിക്കിടെ ജയപ്രകാശ് നിന്ന ഭാഗത്തേക്ക് കൂറ്റന്‍ റാക്ക് തകര്‍ന്നുവീഴുകയായിരുന്നു. സുരക്ഷാ വിഭാഗവും പൊലീസും 14 മണിക്കൂറോളം നടത്തിയ കഠിന പരിശ്രമങ്ങള്‍ക്കൊടുവിലാണ് പുലര്‍ച്ചെ മൂന്ന്‍ മണിയോടെ മൃതദേഹം കണ്ടെത്താനായത്. തുടര്‍ന്ന്‍ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ 10 മണിക്കൂര്‍ മുമ്പ് മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.