ആറ് മാസം മുമ്പ് വിസിറ്റിങ് വിസയില്‍ യുഎഇയില്‍ എത്തിയ അദ്ദേഹം വിസാ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്ക് യാത്ര തിരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു മരണം.

അബുദാബി: തിരുവനന്തപുരം സ്വദേശിയായ യുവാവ് അബുദാബിയില്‍ മരിച്ചു. വിഴിഞ്ഞം ഠൗണ്‍ഷിപ്പ് ജീലാനി നഗറിന് സമീപം ഹൗസ് നമ്പര്‍ 297ല്‍ അയ്യൂബ് ഖാന്‍ (36) ആണ് മരിച്ചത്. ആറ് മാസം മുമ്പ് വിസിറ്റിങ് വിസയില്‍ യുഎഇയില്‍ എത്തിയ അദ്ദേഹം വിസാ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്ക് യാത്ര തിരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു മരണം.

ശനിയാഴ്ച രാവിലെയാണ് അയ്യൂബ് ഖാന്‍ നാട്ടിലേക്ക് വരാനിരുന്നത്. ഹൃദയാഘാതമാണ് മരണ കാരണം. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അബുദാബിയില്‍ ഖബറടക്കി. ഭാര്യ - ഷാജിന. മക്കള്‍ - അസ്‍ലം, അസ്‍ന.

Read also: വിമാനയാത്രയ്ക്കിടെ 11 വയസുകാരന്‍ കുഴഞ്ഞുവീണു; എമര്‍ജന്‍സി ലാന്റിങ് നടത്തിയിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player