ബഹ്‌റൈനില്‍ പ്രവാസിയും സലാഹുദ്ദീന്‍ കമ്പനി ഗ്രൂപ്പ് ജീവനക്കാരനുമാണ്. 

മനാമ: ബഹ്‌റൈനില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് വടകര അടക്കാതെരു ഗവണ്‍മെന്റ് ഹോസ്പിറ്റലിന് സമീപം ചെറുശ്ശേരി റോഡ് സ്വദേശിയായ പറമ്പത്ത് മീത്തല്‍ സതീശന്‍ (56) ആണ് മരിച്ചത്. മുന്‍ വോളിബോള്‍ താരം കൂടിയായ ഇദ്ദേഹം വര്‍ഷങ്ങളായി ബഹ്‌റൈനില്‍ പ്രവാസിയും സലാഹുദ്ദീന്‍ കമ്പനി ഗ്രൂപ്പ് ജീവനക്കാരനുമാണ്. 

ഭാ​ര്യ: അ​നീ​ഷ. മ​ക്ക​ൾ: സ​രി​ൽ, ഷാ​രൂ​ൺ. പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ. മാ​താ​വ്: പ​രേ​ത​യാ​യ നാ​ണി. സ​ഹോ​ദ​ര​ങ്ങ​ൾ: വ​ത്സ​ൻ, പ്ര​കാ​ശ​ൻ പി.​എം (വോ​ളി​ബാ​ൾ താ​രം, ഇ​ൻ​കം​ടാ​ക്സ്), വ​ത്സ​ല, ദി​നേ​ശ​ൻ.

അതേസമയം ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം മറ്റൊരു മലയാളി ഒമാനില്‍ മരണപ്പെട്ടിരുന്നു. പത്തനംതിട്ട പന്തളം പൂഴിക്കാട് മുകളെയത് തെക്കുംപുറം വീട്ടില്‍ ജോര്‍ജ്(76) ആണ് സുഹാറില്‍ മരിച്ചത്. രണ്ട് മാസം മുമ്പ് മക്കളുടെ അടുത്ത് സന്ദര്‍ശന വിസയിലെത്തിയതായിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് സുഹാറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ്: തോമസ്, ഭാര്യ: അന്നാമ്മ ജോര്‍ജ്, മക്കള്‍: സാം, ജോസ്, ലിസി. മരുമക്കള്‍: വര്‍ഗീസ്, അനിത, റീന.

Read Also - ഫ്രീയായി കിട്ടിയ ടിക്കറ്റിൽ വമ്പൻ ഭാഗ്യം, സെയിൽസ് മാനായ മലയാളിക്ക് കിട്ടിയത് ലക്ഷങ്ങളല്ല; 2.26 കോടി

ഗോഡൗണിന് തീപിടിച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

റിയാദ്: ചൊവ്വാഴ്ച റിയാദ് ഷിഫയിൽ സോഫ സെറ്റ് നിർമാണശാലയുടെ ഗോഡൗണിന് തീപിടിച്ചു മരിച്ച മലയാളി യുവാവിൻറെ മൃതദേഹം ഖബറടക്കി. മലപ്പുറം നിലമ്പൂർ വഴിക്കടവ് തോട്ടുംകടവത്ത് സ്വദേശി അബ്ദുൽ ജിഷാറിൻറെ (39) മൃതദേഹമാണ് ശുമൈസി ആശുപത്രി മോർച്ചറിയിൽ നിന്നും നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച റിയാദ് മൻസൂരിയ്യ മഖ്ബറയിൽ ഖബറടക്കിയത്. 

അസീസിയയിലെ പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ചു. നടപടികൾക്ക് കെ.എം.സി.സി പ്രവർത്തകരായ ഉമർ അമാനത്ത്, ഷൗക്കത്ത്, ജംഷി എന്നിവർക്ക് പുറമെ മലപ്പുറം ജില്ലാ ഒ.ഐ.സി.സി പ്രസിഡൻറ് സിദ്ദിഖ് കല്ലുമ്പറമ്പൻ, പൊതുപ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ എന്നിവർ രംഗത്തുണ്ടായിരുന്നു.
ചൊവ്വാഴ്ച്ച രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. തൊട്ടടുത്ത ഗോഡൗണിൽ തീപിടിത്തമുണ്ടാവുകയും അത് അബ്‌ദുൾ ജിഷാർ പണിയെടുത്തിരുന്ന ഗോഡൗണിലേക്ക് പടർന്നുപിടിക്കുകയുമായിരുന്നു. ആ സമയത്ത് അവിടെ കൂടുതൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. രക്ഷപ്പെടാൻ സഹപ്രവർത്തകർ വിളിച്ചുപറഞ്ഞെങ്കിലും അകലെ മാറിനിന്ന് ഭാര്യയുമായി ഫോണിൽ സംസാരിക്കുകയായിരുന്ന ജിഷാറിന് കേൾക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും അഗ്നി ഗോഡൗൺ മുഴുവൻ വിഴുങ്ങിക്കഴിഞ്ഞിരുന്നു.

സംഭവമുണ്ടായ ഉടൻ സിവിൽ ഡിഫൻസിെൻറ നേതൃത്വത്തിൽ അഗ്നിശമന സേനയും പൊലീസുമെത്തി തീകെടുത്തി. ഉച്ചയോടെയാണ് ജിഷാറിെൻറ മൃതദേഹം പുറത്തെടുത്തത്. ദീർഘകാലമായി ഇവിടെ ജോലി ചെയ്യുന്ന അബ്ദുൽ ജിഷാർ ഒരാഴ്ച മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞെത്തിയത്. സാമൂഹികപ്രവർത്തകനായ ഇദ്ദേഹം ഒ.ഐ.സി.സി അംഗമാണ്. പിതാവ്: അബ്ദുറഹ്മാൻ, മാതാവ്: മറിയുമ്മ, ഭാര്യ: സക്കിറ. മക്കൾ: അഫീഫ, റൂബ, ആമീർ, അനു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം