Asianet News MalayalamAsianet News Malayalam

ഒമാനില്‍ മലയാളി യുവാവ് കാറിടിച്ച് മരിച്ചു

സലാല നമ്പര്‍ അഞ്ചിലെ മസ്കത്ത് ഫാര്‍മസിക്ക് സമീപത്തായിരുന്നു അപകടം നടന്നത്. കാറോടിച്ചിരുന്നതും മറ്റൊരു മലയാളിയായിരുന്നു.

malayali died in oman car accident
Author
Muscat, First Published Jun 28, 2019, 10:20 AM IST

മസ്കത്ത്: ഒമാനിലെ സലാലയില്‍ മലയാളി യുവാവ് കാറിടിച്ചുമരിച്ചു. കണ്ണൂര്‍ സ്വദേശി ജിതിന്‍ (26) ആണ് മരിച്ചത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ജിതിനെ പാഞ്ഞുവന്ന കാറിടിക്കുകയായിരുന്നു. സലാല നമ്പര്‍ അഞ്ചിലെ മസ്കത്ത് ഫാര്‍മസിക്ക് സമീപത്തായിരുന്നു അപകടം നടന്നത്. കാറോടിച്ചിരുന്നതും മറ്റൊരു മലയാളിയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സലാല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍.

Follow Us:
Download App:
  • android
  • ios