സൗദിയിൽ വിഞ്ചും ട്രൈലറും കൂട്ടിയിടിച്ച് മലയാളി മരിച്ചു
സൗദി അറേബ്യയിൽ വിഞ്ചും ട്രൈലറും കൂട്ടിയിടിച്ച് മലയാളി തൽക്ഷണം മരിച്ചു. റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ലൈല അഫ്
ലാജിലുണ്ടായ അപകടത്തിൽ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സൈനുദ്ദീൻ കബീറാണ് (53) മരിച്ചത്
റിയാദ്: സൗദി അറേബ്യയിൽ വിഞ്ചും ട്രൈലറും കൂട്ടിയിടിച്ച് മലയാളി തൽക്ഷണം മരിച്ചു. റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ലൈല അഫ്ലാജിലുണ്ടായ അപകടത്തിൽ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സൈനുദ്ദീൻ കബീറാണ് (53) മരിച്ചത്. വാഹനങ്ങൾ വലിച്ചുകൊണ്ടുപോകുന്ന വിഞ്ച് ഡ്രൈവറാണ് കബീർ.
ഇദ്ദേഹം ഓടിച്ച വീഞ്ച് വാഹനം മുമ്പിൽ പോയിരുന്ന ട്രെയ്ലറിന്റെ പുറകിൽ ഇടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ കബീർ തൽക്ഷണം മരിച്ചു. ഭാര്യ: സലീന, മക്കൾ: നാസിയ നാജിയ, മുഹമ്മദ് സിനാൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.