അബുദാബി: മലയാളി യുവാവ് അബുദാബിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കണ്ണൂര്‍ ധര്‍മടം സ്വദേശി അഭിഷേക് (24) ആണ് മരിച്ചത്. ഒന്നര വര്‍ഷമായി അബുദാബിയില്‍ സെയില്‍ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്ന അഭിഷേക് കഴിഞ്ഞ മാസം 21ന് അവധി ദിനത്തിലാണ് മുസഫയിലെ താമസ സ്ഥലത്തുനിന്ന് പുറത്തേക്ക് പോയത്. പിന്നീട് പിറ്റേദിവസം രാവിലെ അവശ നിലയില്‍ തിരിച്ചെത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. രണ്ട് നേപ്പാളി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.