മെഡിക്കൽ രംഗത്തെ ഇരുവരുടെയും  മികച്ച  പ്രവർത്തനത്തിനാണ് ഈ  അംഗീകാരം.

അബുദാബി: അബുദാബി ക്ലീവ്‌ലാൻഡ് ഹോസ്പിറ്റലിലെ ഫാമിലി മെഡിസിൻ കൺസൾറ്റൻറ് ഡോ. ബേനസിർ ഹക്കിമിനും കാർഡിയാക് അനസ്തേഷ്യ കൺസൽട്ടന്റ് ഡോ. ഫാസിൽ ആഷിഖിനും യു.എ.ഇ ഗവർമെന്റിന്റെ 10 വർഷത്തെ ഗോൾഡൻ വിസ ലഭിച്ചു. മെഡിക്കൽ രംഗത്തെ ഇരുവരുടെയും മികച്ച പ്രവർത്തനത്തിനാണ് ഈ അംഗീകാരം.

മസ്‍കത്തിലെ കിംസ് ഹോസ്‍പിറ്റൽ പാർട്ണറും അൽ ഹക്കിം ഇന്റർനാഷണൽ കമ്പനിയുടെ ചെയര്‍മാനുമായ ഡോ. വി.എം.എ ഹക്കിമിന്റെയും നെക്സ്റ്റ്ജൻ പബ്ലിക്‌ സ്കൂൾ, മോഡേൺ നഴ്സറി എന്നിവയുടെ ഡയറക്ടർ റസിയ ഹക്കിമിന്റെയും മകളാണ് ഡോ . ബേനസിർ. മസ്‌കത്ത് ഇന്ത്യന്‍‌ സ്‍കൂള്‍ വിദ്യാർത്ഥിനിയായിരുന്നു ബേനസീർ.